പിടി തോമസ്, ജയ്റാം രമേശ് | ചിത്രം: മാതൃഭൂമി
ന്യുഡല്‍ഹി: പി.ടി.തോമസിനെ അനുസ്മരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജയറാം രമേശ്. സഹപ്രവര്‍ത്തകനായ പി.ടി.തോമസിന്റെ വിയോഗത്തില്‍ വളരെയധികം ദു:ഖമുണ്ട് അപൂര്‍വവും അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നതുമായ ഗണത്തില്‍പ്പെട്ട രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു പി.ടി.തോമസ് എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തില്‍ ധീരമായ നിലപാടുകള്‍ കൈക്കൊണ്ട് അതില്‍ ഉറച്ചുനിന്ന വ്യക്തിയായിരുന്നു പി.ടി. തോമസ്. അതിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടും അദ്ദേഹം പതറിയില്ല. പിടി തോമസിന്റെ ധീരതയെയും പ്രതിബദ്ധതയെയും താന്‍ അഭിവാദ്യം ചെയ്യുന്നതായും മുന്‍ കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് മന്ത്രികൂടിയായിരുന്ന ജയ്റാം രമേശ് പറഞ്ഞു.
ജയ്റാം രമേശ് പങ്കുവെച്ച ട്വീറ്റിന്റെ പൂര്‍ണരൂപം
'കേരളത്തിലെ എന്റെ സഹപ്രവര്‍ത്തകനായ പി.ടി.തോമസിന്റെ വിയോഗവാര്‍ത്ത അറിഞ്ഞതില്‍ എനിക്ക് ദുഃഖമുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തില്‍ അദ്ദേഹം എടുത്ത നിലപാട് ധീരമായിരുന്നു. അതിന് അദ്ദേഹം വലിയ വില കൊടുത്തുവെങ്കിലും പതറിയില്ല. അദ്ദേഹത്തിന്റെ ധീരതയെയും പ്രതിബദ്ധതയെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അപൂര്‍വവും അപ്രത്യക്ഷമാകുന്നതുമായ ഗണത്തില്‍പ്പെട്ട രാഷ്ട്രീയക്കാരില്‍ പെട്ടയാളായിരുന്നു അദ്ദേഹം.'
Content Highlights: courageous in the stance he took jairam ramesh on pt thomas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..