ദമ്പതിമാര്‍ വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍


വീട്ടില്‍ നിന്ന് കരച്ചിലും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കടന്നത്.

മരിച്ച മധുസൂദനൻ നായർ,പങ്കജാക്ഷിയമ്മ എന്നിവർ

പന്തീരങ്കാവ്: വീടിനകത്ത് ദമ്പതിമാര്‍ തീകൊളുത്തി മരിച്ച നിലയില്‍. പാലാഴി പൊക്കനാരി മധുസൂദനന്‍ നായര്‍(76) ഭാര്യ പങ്കജാക്ഷിയമ്മ(66) എന്നിവരെയാണ് ബുധനാഴ്ച രാവിലെ പത്തരയോടെ മരിച്ച നിലയില്‍ കണ്ടത്.

വീട്ടില്‍ നിന്ന് കരച്ചിലും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കടന്നത്. അഗ്നിരക്ഷാ വിഭാഗം എത്തിയെങ്കിലും ചെറിയ വഴിയായതിനാല്‍ വാഹനത്തിന് അകത്ത് കടക്കാനായില്ല. അപ്പോഴേക്കും നാട്ടുകാര്‍ തീയണച്ചെങ്കിലും ഇരുവരുടേയും മരണം സംഭവിച്ചിരുന്നു.

മധുസൂദനന്‍ നായരെ കിടപ്പുമുറിയും പങ്കജാക്ഷിയമ്മയെ ഡൈനിങ് ഹാളിലുമാണ് കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുത്ത പുകയും പെട്രോളിന്റെ രൂക്ഷ ഗന്ധവും വീടിന് സമീപം വ്യാപിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ മധുസൂദന്‍ നായര്‍ കാനില്‍ പെട്രോള്‍ വാങ്ങി വരുന്നത് കണ്ടവരുണ്ട്. സെക്യൂരിറ്റി ജീവനക്കാരുന്ന മധുസൂദന്‍ നായര്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു. മകന്‍ ഷാജി ജോലിക്കും മരുമകള്‍ പുറത്തേക്കും പോയ സമയത്താണ് സംഭവമുണ്ടായത്.

പന്തീരങ്കാവ് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍:ഷാജി, റീന. മരുമക്കള്‍: ബിന്ദുമോള്‍, സതീഷ് കുമാര്‍

Content Highlights: Couple burned to death inside the house

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented