നാടുവിട്ടത് നഗരസഭയെ പേടിച്ചെന്ന് സംരംഭക ദമ്പതികള്‍; ഇരുവരും തലശ്ശേരിയില്‍ തിരിച്ചെത്തി


തലശ്ശേരിയിൽ തിരിച്ചെത്തിയ രാജ് കബീറും ഭാര്യ ശ്രീവിദ്യയും

തലശ്ശേരി: നഗരസഭയുടെ നടപടിക്ക് പിന്നാലെ നാടുവിട്ട സംരഭക ദമ്പതികളെ തിരിച്ച് തലശ്ശേരിയിലെത്തിച്ചു. തലശ്ശേരിയിലെ ഫണ്‍ ഫേണ്‍ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റ് ഉടമകളായ രാജ് കബീറിനേയും ഭാര്യ ശ്രീദിവ്യയേയും കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇന്ന് രാവിലെ പത്തരയോടെ ട്രെയിനില്‍ തലശ്ശേരിയിലെത്തിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവര്‍ തലശ്ശേരിയില്‍നിന്ന് പോയത്.

നഗരസഭയുടെ പ്രതികാര നടപടിയിലാണ് താനും ഭാര്യയും നാടുവിട്ടത്. താന്‍ ഒരു നിയമവും ലംഘിച്ചിട്ടില്ല. നഗരസഭയെ പേടിച്ചാണ് നാട്ടില്‍നിന്ന് പോയതെന്ന് തലശ്ശേരിയിലെത്തിയ രാജ് കബീര്‍ പ്രതികരിച്ചു. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായാണ് നഗരസഭ പ്രവര്‍ത്തിച്ചത്. നഗരസഭയുടെ നടപടിയില്‍ മനംനൊന്താണ് വ്യവസായ ദമ്പതികള്‍ നാടുവിട്ടതെന്ന് സഹോദരന്‍ രാജേന്ദ്രന്‍ തായാട്ടും പ്രതികരിച്ചിരുന്നു.

തലശ്ശേരി കണ്ടിക്കലിലെ മിനി വ്യവസായപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് ഇവരും തലശ്ശേരി നഗരസഭയും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. തലശേരിയില്‍ ഇവര്‍ നടത്തിയിരുന്ന കടയ്ക്കു സമീപം സ്ഥലം കയ്യേറിയെന്ന് കാണിച്ച് സ്ഥാപനം അടച്ചുപൂട്ടാന്‍ നഗരസഭ നോട്ടിസ് നല്‍കിയിരുന്നു. സ്ഥലം കയ്യേറിയതിന് നാല് ലക്ഷത്തിലധികം തുക പിഴയടയ്ക്കണമെന്നു കാണിച്ചാണ് തലശേരി നഗരസഭ ആദ്യം നോട്ടീസ് നല്‍കിയത്. ഇതിനെതിരെ ദമ്പതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും നഗരസഭയുടെ നടപടിക്കു സ്റ്റേ വാങ്ങുകയും ചെയ്തു. തവണകളായി പിഴ അടയ്ക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനിടെ ഇവര്‍ നാടുവിടുകയായിരുന്നു.

രാജ് കബീറിന് അനുകൂലമായ ഹൈക്കോടതിയുത്തരവിനെ തുടര്‍ന്ന് നഗരസഭാ അധികൃതര്‍ ബുധനാഴ്ച രാവിലെ താക്കോല്‍ കൈമാറാന്‍ സ്ഥാപനത്തിലെത്തി സഹോദരനെ വിളിച്ചുവരുത്തിയെങ്കിലും ഏറ്റുവാങ്ങാന്‍ തയ്യാറായിരുന്നില്ല.

Content Highlights: couple missed from kannur thalaserry found in Coimbatore


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented