തൃശ്ശൂർ വലപ്പാട് ഉണ്ടായ ലോറി അപകടം
തൃശ്ശൂര്‍: വലപ്പാട് നിയന്ത്രണം വിട്ട ലോറി ഇരുചക്രവാഹനത്തില്‍ ഇടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. സേലം നാമക്കല്‍ സ്വദേശികളായ ഇളങ്കോവന്, ഭാര്യ കസ്തൂരി എന്നിവരാണ് മരിച്ചത്. സ്വകാര്യ അഗ്രോഫാമിലെ ജീവനക്കാരാണ് ഇരുവരും.
ഇന്ന് രാവിലെ ആറ് മണിക്ക് വലപ്പാട് കുരിശുപള്ളിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നും കൊച്ചിയിലേയ്ക്ക് സവാള കയറ്റിവന്ന ചരക്കുലോറി ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപടകത്തിന് കാരണം. സൈക്കിളില്‍ ഇടിച്ച ശേഷമാണ് ലോറി ബൈക്കില്‍ ഇടിച്ചത്. സൈക്കിള്‍ യാത്രികനായ ബംഗാളി സ്വദേശി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Content Highlights: Couple from Tamil Nadu died when a lorry collided with a two-wheeler in Thrissur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..