കണ്ണൂര്‍: കൊറോണക്കാലത്ത് ഒരു ഗുഡ് ന്യൂസ്. കോവിഡ് 19 രോഗമുക്തരായ ദമ്പതിമാര്‍ക്ക്‌ കുഞ്ഞുപിറന്നു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് കാസര്‍കോട് സ്വദേശിയായ യുവതിയുടെ സിസേറിയന്‍ നടന്നത്. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യുവതിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 

തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചാണ് ഡോക്ടര്‍മാരും നഴ്‌സുമാരും സിസേറിയന്‍ നടത്തിയത്. കുഞ്ഞിന്റെ സ്രവസാമ്പിളുകള്‍ പരിശോധനയക്കായി അയച്ചിട്ടുണ്ട്. 

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍. റോയി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പ്രതികരിച്ചു. കഴിഞ്ഞദിവസമാണ് യുവതിയുടെ പരിശോധനാഫലം നെഗറ്റീവ് ആയത്. യുവതിയുടെ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും ഐസൊലേഷനില്‍ തുടരും. യുവതിയുടെ ഭര്‍ത്താവും കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു.

കുറച്ചുദിവസത്തിനു ശേഷമേ കുഞ്ഞിനെ അമ്മയുടെ അടുത്തേക്ക് കൊണ്ടുവരികയുള്ളൂ. അതിനു ശേഷമേ കുഞ്ഞിനെ അമ്മയ്ക്ക് മുലയൂട്ടി തുടങ്ങാനാകൂ.- ഡോ. റോയ് കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 7 പേര്‍ക്ക് സമ്പര്‍ക്കം വഴി  | Read More..

പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു; അതിജീവിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി | Read More..

കണ്ണൂരില്‍ കോവിഡ് 19 രോഗമുക്തരായ ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നു| Read More..

അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണം | Read More..

ഹോട്ട്സ്പോട്ടായി കണക്കാക്കുന്ന സ്ഥലങ്ങളില്‍ ഏപ്രില്‍ 30 വരെ നിയന്ത്രണങ്ങള്‍ തുടരും | Read More..

കോവിഡ് പ്രതിരോധം: കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി | Read More..

'വിദേശത്ത് ഹൃസ്വകാല സന്ദര്‍ശനത്തിന് പോയവരെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കണം '| Read More..

കേരളത്തിന്റെ ഭക്ഷ്യധാന്യ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചു- മുഖ്യമന്ത്രി | Read More..

അണുനശീകരണ ടണല്‍ അശാസ്ത്രീയം; പിന്നാലെ പോവേണ്ടെന്ന് മുഖ്യമന്ത്രി | Read More..

സ്പ്രിങ്ഗ്ലര്‍ പി.ആര്‍. കമ്പനിയല്ല; ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി | Read More..

 

content highlights: couple cured of covid-19 in kannur blessed with baby