തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി; രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍


തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടിയപ്പോൾ.

കൊച്ചി: തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളിയില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍. ഇടത് കൗണ്‍സിലര്‍ ഡിക്സണ്‍, കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി. സി. ബിജു എന്നിവരാണ് അറസ്റ്റിലായത്. ചെയര്‍പേഴ്സന്റേയും ഇടത് കൗണ്‍സിലര്‍മാരുടെയും പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, നഗരസഭാ ചെയര്‍പേഴ്സന്റേത് ഏകാധിപത്യ ഭരണമാണെന്ന് ആരോപിച്ച് ഇടത് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും.

ചെയര്‍പേഴ്സന്റെ മുറിയുടെ പൂട്ടു നന്നാക്കാന്‍ ചെലവായ തുകയെച്ചൊല്ലിയാണ് കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ലുണ്ടായത്. ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാര്‍ക്കു പരിക്കേറ്റു. പരിക്കേറ്റ അജിത തങ്കപ്പന്‍, കൗണ്‍സിലര്‍മാരായ ലാലി ജോഫിന്‍, ഉണ്ണി കാക്കനാട്, പ്രതിപക്ഷത്തെ മുന്‍ ചെയര്‍പേഴ്സണ്‍ ഉഷ പ്രവീണ്‍, അജുന ഹാഷിം, സുമ മോഹന്‍ എന്നിവര്‍ കാക്കനാട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുകയാണ്. തുടര്‍ന്ന് കൂട്ടത്തല്ലിനെച്ചൊല്ലി ഇരുവിഭാഗവും പരാതി നല്‍കിയതോടെയാണ് രണ്ട് പേര്‍ അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസില്‍ പരാതി നല്‍കിയത്. അതിനാല്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടായേക്കും.



നഗരസഭയില്‍ ഭരണം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ജാതീയമായ അധിക്ഷേപമാണ് തനിക്ക് നേരെ തുടര്‍ച്ചയായി ഉന്നയിക്കുന്നത്. ഡയസിലേക്ക് കയറിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തന്നെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇത്തരം നടപടികളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ പറഞ്ഞു.

അതേസമയം, നഗരസഭയില്‍ കൃത്യമായി കൗണ്‍സിലുകള്‍ കൂടുകയോ ചര്‍ച്ചകള്‍ ചെയ്യുകയോ ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആരോപണം. ഏകാധിപത്യപരമായാണ് ചെയര്‍പേഴ്സണ്‍ ഭരണം നടത്തുന്നത്. ഇന്നലെ 76 അജന്‍ഡകളാണ് പാസാക്കിയത്. ചര്‍ച്ചകള്‍ നടത്താതെയാണ് ഇത്രയും അജന്‍ഡകള്‍ പാസാക്കിയത്. ഇത് ഒരിക്കലും അനുവദിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷ കൗണ്‍സിലര്‍ പി സി മനൂപ് പറഞ്ഞു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented