ജേക്കബ് തോമസ് | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: ഡ്രഡ്ജര്‍ അഴിമതി കേസ് റദ്ദാക്കിയതിനെതിരായ ഹര്‍ജിയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിന് സുപ്രീം കോടതി പുതിയ നോട്ടീസ് അയച്ചു. ആദ്യ നോട്ടീസ് മുന്‍ ഡിജിപി കൈപ്പറ്റിയില്ലെന്ന ഹര്‍ജിക്കാരന്റെ പരാതി പരിഗണിച്ചാണ് സുപ്രീം കോടതി പുതിയ നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പുതിയ നോട്ടീസ് അയച്ചത്.
ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതിക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് എതിരേ സത്യന് നരവൂര്‍ നല്കിയ ഹര്‍ജിയിലാണ് ഫെബ്രുവരിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചത്. ജേക്കബ് തോമസ്, സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍, അന്വേഷണ ഉദ്യോഗസ്ഥന് എന്നിവര്‍ക്കായിരുന്നു നോട്ടീസ് അയച്ചിരുന്നത്.
എന്നാല്‍ രജിസ്ട്രേഡ് പോസ്റ്റില്‍ അയച്ച നോട്ടീസ് ജേക്കബ് തോമസ് ഒഴികെ മറ്റുള്ളവരെല്ലാം കൈപ്പറ്റിയെന്ന് സത്യന് നരവൂരിന് വേണ്ടി ഹാജരായ അഭിഭാഷകന് കാളീശ്വരം രാജ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ശരിയായ വിലാസത്തിലാണ് നോട്ടീസ് അയച്ചത്. നോട്ടീസ് എത്തിയ വിവരം ജേക്കബ് തോമസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നോട്ടീസ് കൈപ്പറ്റിയില്ലെന്നും ഹര്ജിക്കാരന് കോടതിയെ അറിയിച്ചു.
ജേക്കബ് തോമസിന്റെ ഹൈക്കോടതിയിലെ അഭിഭാഷകന് നോട്ടീസിന്റ പകര്‍പ്പ് കൈമാറാന്‍ ഹര്ജിക്കാരന് അനുമതി തേടിയെങ്കിലും സുപ്രീം കോടതി അനുവദിച്ചില്ല.
Content Highlights: corruption case against Jacob Thomas supreme court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..