പിണറായി വിജയൻ | Photo: ANI
തിരുവനന്തപുരം: അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണനിര്‍വഹണം ശരിയായ രീതിയില്‍ ജനങ്ങള്‍ക്ക് അനുഭവപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ജീവനക്കാരില്‍ എല്ലാവരും അഴിമതിക്കാരല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂരിപക്ഷവും സത്യസന്ധമായ സര്‍വീസ് ജീവിതം നയിക്കുന്നവരാണ്. എന്നാല്‍ ഒരു വിഭാഗം തെറ്റായ നടപടികള്‍ സ്വീകരിക്കുന്നു. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ ജനങ്ങള്‍ ഇടപെടണം. അത് അവരെ തിരുത്താനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അഴിമതിയോട് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതല്ല സംസ്ഥാനത്തിന്റെ ഭരണസംസ്‌കാരം. അഴിമതിക്കാരെ ഒരു രീതിയിലും സംരക്ഷിക്കില്ലെന്ന സർക്കാർ നിലപാട് ജീവനക്കാര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട്ടെ കൈക്കൂലി സംഭവം വകുപ്പിനും നാടിനും ദുഷ്‌പേരുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശമ്പളത്തിന് പുറമെ തെറ്റായ ജീവിതം നയിക്കുന്നതിനാണ് അഴിമതി എന്നാണ് കരുതിയത്. എന്നാല്‍, ഇദ്ദേഹത്തിന്റെ കാര്യത്തില്‍ ശമ്പളം അതുപോലെ കിടക്കുകയാണ്. ഈ തരത്തിലുള്ള അപജയം നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത് അപമാനകരമാണ്. ഇന്നത്തെ കാലത്ത് ഒന്നും അതീവ രഹസ്യമല്ല. എല്ലാ കാര്യങ്ങളും എല്ലാവരും മനസ്സിലാക്കുന്നുണ്ട്. പിടികൂടിയാല്‍ വലിയ പ്രയാസം നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Corrupt people will face a lot of trouble says cm pinarayi vijayan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..