കോര്‍പ്പറേഷന്‍ കത്ത് വിവാദം; 'കത്ത് കാണാനില്ലെന്ന' വലിയ കണ്ടുപിടിത്തം നടത്തി അന്വേഷണം മറന്ന് പോലീസ്


ബിജു പരവത്ത്

ആര്യാ രാജേന്ദ്രൻ, വിവാദമായ കത്ത്

തിരുവനന്തപുരം: കേസന്വേഷണത്തില്‍ മികവ് കാണിക്കുന്ന കേരള പോലീസിന്, കേസ് അട്ടിമറിക്കാനുള്ള 'നിര്‍മിതബുദ്ധി'യും ഉണ്ടെന്ന് തെളിയിച്ച് കത്തുവിവാദത്തിലെ അന്വേഷണം.

നിയമനത്തിന് പാര്‍ട്ടിപ്പട്ടിക തേടി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുടെയും സ്ഥിരംസമിതി അധ്യക്ഷന്റെയും പേരില്‍ പ്രചരിച്ച രണ്ടുകത്തുകളിലാണ് ക്രൈംബ്രാഞ്ചും വിജിലന്‍സും അന്വേഷണംനടത്തുന്നത്. 'കത്ത് കാണാനില്ലെന്ന' വലിയ കണ്ടുപിടിത്തം നടത്തിയ ക്രൈംബ്രാഞ്ച് സംഘം, കത്ത് സാമൂഹികമാധ്യമത്തില്‍ ആദ്യമിട്ട സി.പി.എം. ഏരിയാ കമ്മിറ്റി അംഗത്തിന്റെ ഏഴയലത്തു പോകാതെയാണ് റിപ്പോര്‍ട്ടുതയ്യാറാക്കിയത്.



24 മണിക്കൂറിനുള്ളില്‍ തെളിയിക്കാവുന്ന കേസാണ് വലിച്ചിഴച്ച് ഇല്ലാതാക്കാന്‍ പോലീസ് ശ്രമിക്കുന്നത്. 295 പേരെ നിയമിക്കുന്നതിന് പാര്‍ട്ടിക്കാരുടെ പട്ടിക തേടി സി.പി.എം. ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്‍കാന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ തയ്യാറാക്കിയ കത്താണ് പുറത്തുവന്ന ഒന്ന്. ഇത് തയ്യാറാക്കിയത് മേയറല്ലെന്ന് അവരും, തനിക്ക് കിട്ടിയിട്ടില്ലെന്ന് ആനാവൂരും പറഞ്ഞിട്ടുണ്ട്. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണംതുടങ്ങുന്നത്.

'കാര്യം തിരക്കി വാ' എന്ന നിര്‍ദേശം മാത്രമാണ് ക്രൈംബ്രാഞ്ചിന് കിട്ടിയത്. അതിനാല്‍, കേസെടുത്തിട്ടില്ല. മേയര്‍, ആനാവൂര്‍, മേയറുടെ ഓഫീസിലെ രണ്ടു ജീവനക്കാര്‍ എന്നിങ്ങനെ നാലുപേരുടെ മൊഴിയെടുത്താണ് 'കത്ത് കാണാനില്ല' എന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിയത്.

സി.പി.എം. പാര്‍ട്ടി അംഗങ്ങള്‍ മാത്രമുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിലാണ് ഈ കത്ത് ആദ്യംവന്നത്. അത് പോസ്റ്റ്‌ചെയ്തത് ഏരിയാ കമ്മിറ്റി അംഗമാണ്. വിവാദമായപ്പോള്‍ ഗ്രൂപ്പില്‍നിന്ന് ഡിലീറ്റ് ചെയ്തു. മേയറും ആനാവൂരും മേയര്‍ ഓഫീസിലെ ജീവനക്കാരും തങ്ങള്‍ക്ക് അറിവില്ലെന്ന് നിഷേധിച്ച കത്തെങ്ങനെ സി.പി.എം. ഏരിയാകമ്മിറ്റി അംഗത്തിന് ലഭിച്ചെന്ന് കണ്ടെത്താന്‍ അദ്ദേഹത്തോട് ചോദിക്കുകയാണ് പ്രാഥമികമായ മാര്‍ഗം. അതുചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല

കത്തിന്റെ ഉറവിടംകണ്ടെത്താന്‍ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുള്ളതെന്നാണ് പുറത്തുവന്ന വിവരം. ആ റിപ്പോര്‍ട്ട് നല്‍കിയിട്ട് മൂന്നുദിവസം കഴിഞ്ഞു. അതു പരിശോധിക്കേണ്ട ക്രൈംബ്രാഞ്ച് മേധാവി അവധിയിലാണ്. അവധികഴിഞ്ഞ് തിരിച്ചെത്തിയിട്ട് പരിശോധനയുണ്ടാകും. പിന്നീട് സര്‍ക്കാരിന്റെ അനുമതിക്ക് കാക്കണം.

രണ്ടാമത്തെ കത്തെഴുതിയത് താന്‍തന്നെയാണെന്ന് സ്ഥിരംസമിതി അധ്യക്ഷനായ ഡി.ആര്‍. അനില്‍ സമ്മതിച്ചിട്ടുണ്ട്. ആ കത്ത് നശിപ്പിച്ചെന്നാണ് അദ്ദേഹത്തിന്റെ മൊഴി. അതോടെ ആ കേസിലും തീരുമാനമായി.

Content Highlights: Corporation letter controversy-police forgot the investigation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented