തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയും മുന്‍കരുതലും അനിവാര്യമായതിനാല്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. രോഗലക്ഷണങ്ങളില്ലെങ്കിലും കൊവിഡ് 19 പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീചിത്ര ആശുപത്രിയിലെ ഗവേഷണ വിഭാഗത്തില്‍ കഴിഞ്ഞ ശനിയാഴ്ച വി. മുരളീധരന്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ടവരേ....
ഒരുപാട് പേര്‍ നേരിട്ട് വിവരമറിയാന്‍ ഫോണിലൂടെ ബന്ധപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്.
ശ്രീചിത്ര ആശുപത്രിയിലെ ഗവേഷണ വിഭാഗത്തില്‍ കഴിഞ്ഞ ശനിയാഴ്ച ഞാന്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതിന് തൊട്ടടുത്ത ദിവസമാണ് ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആശുപത്രി, ഗവേഷണ വിഭാഗങ്ങള്‍ തമ്മില്‍ ബന്ധമില്ലെങ്കിലും അങ്ങേയറ്റം മുന്‍കരുതലും ജാഗ്രതയും അനിവാര്യമായതിനാല്‍, ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഉടന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
രോഗലക്ഷണങ്ങളില്ലെങ്കിലും കൊവിഡ് 19 പരിശോധന നടത്തി. ഇന്ന് ലഭിച്ച ഫലം നെഗറ്റീവാണ്. ഔദ്യോഗിക പരിപാടികള്‍ തത്കാലം ഒഴിവാക്കി. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ തുടരാനാണ് തീരുമാനം.
പരിഭ്രാന്തിയരുത്... കരുതലാകാം
Content Highlights: Union Minister V Muralitharan said that he decided to willingly undergo home quarantine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..