കേരളത്തില്‍ ടി.പി.ആര്‍. പത്തിനുമുകളില്‍; രോഗികളുടെ എണ്ണം 1500 കടന്നു


2 min read
Read later
Print
Share

വാക്സിന്‍ സ്വീകരിച്ചവരില്‍ രോഗം ഗുരുതരമാകുന്നില്ലെന്നതാണ് ആശ്വാസം.

പ്രതീകാത്മക ചിത്രം | PTI

തിരുവനന്തപുരം: മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണനിരക്ക് 10 ശതമാനം കടന്നു. 1544 പേര്‍ക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. ടി.പി.ആര്‍. 11.39 ശതമാനം.

തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം ആയിരത്തിനുമുകളില്‍ എത്തുന്നത്. നാലുമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദമാണ് പടരുന്നതെന്നാണ് വിലയിരുത്തല്‍.

അതിവേഗം പടരുമെങ്കിലും വാക്സിന്‍ സ്വീകരിച്ചവരില്‍ രോഗം ഗുരുതരമാകുന്നില്ലെന്നതാണ് ആശ്വാസം.

എറണാകുളം-481, തിരുവനന്തപുരം- 220, പത്തനംതിട്ട-105, കോട്ടയം-175, തൃശ്ശൂര്‍-112, കോഴിക്കോട്-133 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവര്‍. പനിലക്ഷണങ്ങളുള്ളവര്‍ കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

വാക്സിന്‍ എടുക്കാത്ത കുട്ടികളുടെ വിവരം ശേഖരിക്കും

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ എടുക്കാനുള്ള വിദ്യാര്‍ഥികളുടെ വിവരം ശേഖരിക്കാന്‍ സ്‌കൂളധികൃതര്‍ക്ക് നിര്‍ദേശം നല്‍കും. സ്‌കൂളുകള്‍വഴി വാക്‌സിന്‍ നല്‍കുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

12-നും 14-നുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ പ്രത്യേക ബോധവത്കരണം ആരംഭിക്കുന്നതിന് ആരോഗ്യവകുപ്പും ആലോചിക്കുന്നുണ്ട്. 10.11 ലക്ഷം കുട്ടികളെയാണ് ഈ വിഭാഗത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.

കോര്‍ബെവാക്‌സിന് ബൂസ്റ്റര്‍ അംഗീകാരം

ന്യൂഡല്‍ഹി: 'ബയോളജിക്കല്‍ ഇ'-യുടെ കോവിഡ് പ്രതിരോധ വാക്‌സിനായ കോര്‍ബെവാക്‌സിന് ബൂസ്റ്റര്‍ ഡോസായി അംഗീകാരം. 18 വയസ്സിനുമുകളിലുള്ളവരില്‍ കുത്തിവെക്കാനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ (ഡി.സി.ജി.ഐ.) അനുമതി നല്‍കിയത്.

കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയുടെ രണ്ട് ഡോസെടുത്ത് ആറുമാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്ററായി കോര്‍ബെവാക്‌സിന്‍ ഉപയോഗിക്കാമെന്ന് മരുന്നുകമ്പനി അവകാശപ്പെട്ടു. അഞ്ചിനും 12-നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ കോര്‍ബെവാക്‌സിന് ഏപ്രിലില്‍ അനുമതി ലഭിച്ചിരുന്നു. ഇതുവരെ 12-14 പ്രായത്തിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിരുന്നത്. പൂര്‍ണമായി ഇന്ത്യയില്‍ വികസിപ്പിച്ച മൂന്നാമത്തെ വാക്‌സിനാണ് കോര്‍ബെവാക്‌സ്. സ്വകാര്യ ആശുപത്രികളില്‍ ഡോസിന് 250 രൂപയും സര്‍ക്കാര്‍ ആശുപത്രികളില്‍ 145 രൂപയുമാണ് വാക്‌സിന്റെ വില.

രാജ്യത്ത് 3962 പേര്‍ക്കുകൂടി കോവിഡ്

ന്യൂഡല്‍ഹി: ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 3962 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,31,72,547 ആയി. 26 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 5,24,677 ആയി. 22,416 പേരാണ് ചികിത്സയിലുള്ളത്. 0.89 ആണ് പ്രതിദിന രോഗസ്ഥിരീകരണനിരക്ക്. 193.96 കോടി പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കി.

Content Highlights: coronavirus kerala tpr

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
maharajas college pm arsho

1 min

പാസ്സായത് എഴുതാത്ത പരീക്ഷയോ? എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ മാര്‍ക്ക്‌ലിസ്റ്റ് വിവാദത്തില്‍

Jun 6, 2023


rain

1 min

'ബിപോർജോയ്' രൂപപ്പെട്ടു; കനത്ത മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിനും വിനോദസഞ്ചാരത്തിനും വിലക്ക്

Jun 6, 2023


ai camera

1 min

രണ്ടാംദിനം AI ക്യാമറ കണ്ടെത്തിയത് 49,317 നിയമലംഘനങ്ങള്‍; ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

Jun 6, 2023

Most Commented