ന്യൂയോര്‍ക്ക് : കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കുടുംബത്തില്‍ മൂന്നാമതൊരാള്‍ കൂടി മരിച്ചു.

തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ വീട്ടില്‍ ഏലിയാമ്മ ജോസ് കൂടി മരിച്ചതോടെയാണ് മരണം മൂന്നായത്‌.

ഭര്‍ത്താവ് കെ.ജെ ജോസഫ്. ഭര്‍തൃസഹോദരന്‍ ഈപ്പന്‍ ജോസഫ് എന്നിവരും നേരത്തെ കൊറോണ ബാധിച്ച് മരിച്ചിരുന്നു.

ഏലിയാമ്മ ജോസഫിന്റെ രണ്ട് മക്കള്‍ കൊറണ ബാധിച്ച് ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്.

Content Highlight: CoronaVirus; Three Malayalee family members die in US