
-
കാസര്‍കോട്: കാസര്‍കോടിന് ഇന്നും നാളെയും ഏറെ നിര്‍ണായകമാണ്.
കൊറോണവൈറസ് കാസര്‍കോട്ട് സമൂഹ വ്യാപനത്തിന് ഇടയാക്കിയോ എന്ന് ഇന്ന് അറിയാനാകും. സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരുടേത് ഉള്‍പ്പടെ 77 പേരുടെ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതില്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടെങ്കില്‍ ഇന്ന് അറിയാം.
ഈ പരിശോധനാഫലത്തിലൂടെ സമൂഹവ്യാപനം ഉണ്ടായോ എന്നകാര്യം വ്യക്തമാകും. കൂടുതല്‍ പേര് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതാണ് ജില്ലാ ഭരണകൂടത്തിന് ആശങ്കയുണ്ടാക്കുന്നത്.
രണ്ടാമത്തെ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ഫലവും ഇന്ന് വരും. 44 പേര് ഇതിനോടകം കാസര്‍കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
രണ്ടാമത്തെ രോഗിയില്‍ നിന്ന് ഏഴാമത്തെ രോഗിയിലേക്ക് എത്തിയ 20 മിനിറ്റിനെക്കുറിച്ചാണ് തങ്ങള്‍ക്ക് ആശങ്കയെന്ന് ജില്ലാകളക്ടര്‍ ഡോ.ഡി സജിത്ബാബു വ്യക്തമാക്കുന്നു.
ഈ 20 മിനിട്ടിനുള്ളില്‍ സമൂഹ വ്യാപനം നടന്നിട്ടുണ്ടോയെന്ന് ഇന്നും നാളെയുമായി ലഭിക്കുന്ന പരിശോധനാഫലങ്ങളിലൂടെ അറിയാനാകും
Content Highlight: coronavirus: more people show symptoms in Kasaragod
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..