തിരുവനന്തപുരം: സംസ്ഥാനത്ത് നിബബന്ധനകളോടെ ജില്ലകളില്‍ പൊതുഗതാഗതം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ കാലയളവില്‍ ഓണ്‍ലൈന്‍ ക്ലാസുകളും വിദൂര വിദ്യാഭ്യാസവും പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി  അറിയിച്ചു.

 • കണ്ടെയന്‍മെന്റ് സോണുകളിലൊഴികെ ജില്ലകള്‍ക്കുള്ളിലെ വാഹനങ്ങളുടേയും ആളുകളുടേയും സഞ്ചാരത്തിന് തടസ്സങ്ങളുണ്ടാവില്ല
 • ജലഗതാഗതത്തിന് അടക്കം അനുമതിയുണ്ട്. 
 • ഇരിപ്പിട ശേഷിയുടെ 50 ശതമാനം മാത്രമേ അനുവദിക്കൂ
 • നിന്നുക്കൊണ്ടുള്ള യാത്ര അനുവദിക്കില്ല
 • അന്തര്‍ ജില്ലാ യാത്രക്ക് പൊതുഗതാഗതമുണ്ടാവില്ല, ജില്ല വിട്ടുള്ള യാത്രക്ക് പകല്‍ പാസ് വേണ്ട
 • രാവിലെ ഏഴു മണിമുതല്‍ വൈകീട്ട് ഏഴ് വരെ അന്തര്‍ ജില്ലാ യാത്രക്ക് പ്രത്യേക പാസ് വേണ്ട, തിരിച്ചറിയല്‍ കാര്‍ഡ് മതി
 • കോവിഡ്19 നിര്‍വ്യാപനവുമായി പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍, അവശ്യ സേവനങ്ങളിലെസര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് അന്തര്‍ ജില്ലാ യാത്രക്ക് സമയപരിധിയില്ല
 • ഇലക്ട്രീഷ്യന്‍മാരും മറ്റു ടെക്‌നീഷ്യന്‍മാരും ട്രേഡ് ലൈസന്‍സിന്റെ കോപ്പി കൈയില്‍ കരുതണം. 
 • സമീപമല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനുകളില്‍ നിന്നോ ജില്ലാ കളക്ടറില്‍ നിന്നോ അനുമതി വാങ്ങണം. അവശ്യ സര്‍വീസിലെ ജീവനക്കാര്‍ക്ക് ഇത് ബാധകമല്ല.
 • ജോലി ആവശ്യങ്ങള്‍ക്കായി സ്ഥിരമായി ദൂരെയുള്ള ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രത്യേക യാത്രാ പാസ് പോലീസ് സ്‌റ്റേഷനുകളില്‍ നിന്നോ ജില്ലാ കളക്ടറില്‍ നിന്നോ വാങ്ങണം. 
 • കണ്ടെയന്‍മെന്റ് സോണുകളില്‍ പ്രവേശനത്തിന് കൂടുതല്‍ ശക്തമായ നിരീക്ഷണമുണ്ടാകും. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിയവരെ തിരികെ കൊണ്ടുവരുന്നതിന് അനുമതി നല്‍കും.
 • മറ്റു അടിയന്തര ആവശ്യങ്ങള്‍ക്കും അന്തര്‍ ജില്ലാ യാത്ര അനുവദിക്കും.
 • സ്വകാര്യ വാഹനങ്ങള്‍, ടാക്‌സി, ഉള്‍പ്പടെയുള്ള നാലു ചക്ര വാഹനത്തില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാം. കുടുംബമാണെങ്കില്‍ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം.
 • ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍, കുടുംബമാണെങ്കില്‍ മൂന്ന് പേര്‍ക്കും യാത്ര ചെയ്യാം.
 • ഇരുചക്ര വാഹനത്തില്‍ സാധാരണ നിലയില്‍ ഒരാള്‍ക്കും കുടുംബാംഗമാണെങ്കില്‍ രണ്ട് പേര്‍ക്കും യാത്ര ചെയ്യാം. 
 • കണ്ടെയിന്‍മെന്റ് സോണുകളിലേക്കും അവിടുത്ത് പുറത്തേക്കും യാത്ര അനുവദിക്കില്ല. അങ്ങനെ പോകുന്നവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തും. അനുവദനീയമായ പ്രവൃത്തികള്‍ക്ക് ഇത് ബാധകമല്ല.

വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്

Content Highlights: coronavirus-kerala lockdown4 restrictions