പുറത്തുവിടുന്ന കോവിഡ് കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് പി.സി.വിഷ്ണുനാഥ്


-

തിരുവനന്തപുരം: സര്‍ക്കാര്‍ പുറത്തുവിടുന്ന സംസ്ഥാനത്തെ കോവിഡ് കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പലതും അവിശ്വസനീയമാണെന്നും വിഷ്ണുനാഥ് ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ചു.

വിഷ്ണുനാഥിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്


സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകള്‍ കുറച്ച്, കേസുകള്‍ കുറച്ചു കാണിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് ജൂണ്‍ മാസത്തില്‍ കോവിഡ് ടെസ്റ്റുകളില്‍ വര്‍ധനവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതില്‍ തന്നെ ജൂലൈ ആറ് മുതലാണ് വലിയ തോതില്‍ വര്‍ധനവുണ്ടായത്.

എന്നാല്‍ ഈ അടുത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പലതും അവിശ്വസനീയമാണ്.

ജൂലൈ 12ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം പരിശോധനയ്ക്ക് അയച്ച ആകെ സാമ്പിളുകള്‍ 347529 ആണ്. 435 പോസിറ്റീവ് കേസുകളും.

എന്നാല്‍ ജൂലൈ 13 ലെ സര്‍ക്കാര്‍ കണക്ക് പ്രകാരം പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ 416282 ആണ്. 445 പോസിറ്റീവ് കേസുകളും.

ഒറ്റ ദിവസംകൊണ്ട് 68753 സാമ്പിളിന്റെ വര്‍ധനവ് എങ്ങനെയുണ്ടായി ? അപ്പോഴും പോസിറ്റീവ് കേസുകള്‍ 445 മാത്രമാണ്.

സര്‍ക്കാര്‍ രേഖ പ്രകാരം 12680 പേരുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ 435 പോസിറ്റീവും 68753 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച ദിവസം 445 പോസിറ്റീവും.

എവിടെയൊക്കെയോ എന്തൊക്കെയോ പൊരുത്തക്കേടുകള്‍..

Content Highlights: coronavirus data in kerala-pc vishnunadh-allegation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented