തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 980 ഡോക്ടര്‍മാരെ മൂന്ന് മാസ കാലയളവിലേക്ക് നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികള്‍ മടങ്ങിയെത്തുന്നതിന് മുമ്പ് ചികിത്സാരംഗം കൂടുതല്‍ ശക്തിപ്പെടുത്താനാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സംസ്ഥാനത്തിന്റെ ആരോഗ്യസംവിധാനത്തില്‍ സ്വകാര്യ ആശുപത്രികളുടെ പങ്ക് ഏറെ വലുതാണെന്നും സ്വകാര്യമേഖലയുടെ സഹകരണം ഏറ്റവും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളാണ് ഏറ്റെടുക്കാനുള്ളത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി  മലയാളികള്‍ നാട്ടിലേക്ക് വരികയാണ്. രോഗപ്രതിരോധത്തിന് കൂടുതല്‍ സൗകര്യം വേണ്ടിവരും. അതിനാല്‍ സര്‍ക്കാര്‍-സ്വകാര്യ മേഖല ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ ഒരുമിച്ച് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന രീതി വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ശരിയായ ഏകോപനത്തില്‍ ഇക്കാര്യങ്ങള്‍ മുന്നോട്ടുപോകണം. പഞ്ചായത്ത് അടിസ്ഥാനത്തില്‍ മോണിറ്ററിങ് സംവിധാനം വരണം. ഡോക്ടര്‍മാര്‍ക്ക് പുറമേ പാരമെഡിക്കല്‍ സ്റ്റാഫുകളും ഇതില്‍ ഉള്‍പ്പെടും. രോഗികള്‍ക്ക് സംവദിക്കാന്‍ ടെലിമെഡിസിന്‍ സംവിധാനം ഉറപ്പുവരുത്തും. ഇതില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ള ഡോക്ടര്‍മാരുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തില്‍ തയ്യാറാക്കും. ഈ സംവിധാനം ഫലപ്രദമാക്കാന്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളോട് അഭ്യര്‍ഥിച്ചു. 

പിപിഇ കിറ്റ്, മാസ്‌ക്കുകള്‍, പരിശീലനം തുടങ്ങിയവയാണ് സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെട്ടത്. ഇവയെല്ലാം നിലവില്‍ കേരളത്തില്‍തന്നെ നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ ചികിത്സാരീതികളും മിതമായ നിരക്കില്‍ ഏകീകരിക്കണം. അടുത്ത മൂന്നുമാസത്തെ അധികചികിത്സാ ഭാരം കണക്കാക്കി പിപിഇ കിറ്റ്, മാസ്‌ക്ക്, ഓക്‌സിജന്‍ സിലിന്‍ഡറുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ പരമാവധി കരുതിവെക്കാനും പറഞ്ഞു. സര്‍ക്കാരിന്റെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് 3 പേര്‍ക്കു കൂടി കോവിഡ്-19; മൂന്നു പേരും വയനാട്ടില്‍ | Read More..

കേരളത്തില്‍ എത്തിക്കുക വളരെ കുറച്ചു മലയാളികളെ; ആദ്യഘട്ടത്തില്‍ 2250 പേര്‍മാത്രം- മുഖ്യമന്ത്രി  | Read More..

സംസ്ഥാനത്ത് 980 ഡോക്ടര്‍മാരെ മൂന്ന് മാസത്തേക്ക് നിയമിക്കുമെന്ന് മുഖ്യമന്ത്രി  | Read More..

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല; അമിത വില ഈടാക്കിയാല്‍ നടപടി- മുഖ്യമന്ത്രി | Read More..

കേന്ദ്രം കണ്ണൂരിനെ ഒഴിവാക്കി; കണ്ണൂരില്‍ ഇറങ്ങാന്‍ 69,179 പ്രവാസികള്‍: മുഖ്യമന്ത്രി | Read More..

വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ 7 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും | Read More..

മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണില്‍നിന്നു വരുന്നവര്‍ ഒരാഴ്ച്ച സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം | Read More..

കോണ്‍ഗ്രസുകാരുടെ പണം കയ്യിലിരിക്കട്ടെ; സംസ്ഥാന സര്‍ക്കാര്‍ അത് വാങ്ങില്ല- മുഖ്യമന്ത്രി  | Read More..

 

Content Highlights: corona virus kerala; government will appoint 980 doctors in kerala