കെട്ടിക്കിടന്ന് നാളികേരം; നടുവൊടിഞ്ഞ് കേരകര്‍ഷകര്‍


സ്വന്തം ലേഖകന്‍

ദിനം പ്രതി അമ്പത് ലോഡ് തേങ്ങയായിരുന്നു കോഴിക്കോട് നിന്ന് മാത്രം തമിഴ് നാട്ടിലേക്ക് കയറ്റിക്കൊണ്ട് പോയിരുന്നത്.

കോഴിക്കോട്: കൊറോണ ലോക് ഡൗണ്‍ മൂലം നാളികേര വിപണനവും സംഭരണവും നിലച്ചതോടെ ജില്ലയിലെങ്ങും കെട്ടിക്കിടക്കുകയാണ് നാളീകേരങ്ങള്‍. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം നാളികേര കര്‍ഷകരുള്ളവരുടെ ജില്ലയാണ് കോഴിക്കോട്. അതിന് പുറമെ മലയോര മേഖലയിലുള്ളവരുടെയടക്കം പ്രധാന ഉപജീവന മാര്‍ഗം കൂടിയാണിത്.

പക്ഷെ ഏറ്റവും കൂടുതല്‍ നാളികേരം സംഭരിക്കുന്ന ഈ മാസങ്ങളില്‍ അപ്രതീക്ഷിതമായ സ്തംഭനമുണ്ടായതോടെ എന്ത് ചെയ്യുമെന്നറിയാതെയിരിക്കുകയാണ് കര്‍ഷകരും കച്ചവടക്കാരും. ജോലിക്കാരും വാഹനങ്ങളും ഇല്ലാതായതോടെ വിത്ത് തേങ്ങ സംഭരണവും നിലച്ചിരിക്കുകയാണ്. മലഞ്ചരക്ക് വ്യാപാരകേന്ദ്രങ്ങളിലടക്കം തേങ്ങകള്‍ കെട്ടിക്കിടക്കുന്നു. വെളിച്ച ഉല്‍പ്പാദനവും മറ്റും നിലച്ചതോടെ മില്ലുടമകള്‍ നാളീകേരം വാങ്ങാത്തതും തിരിച്ചടിയായി.

ദിനംപ്രതി അമ്പത് ലോഡ് തേങ്ങയായിരുന്നു കോഴിക്കോട്ടുനിന്ന് മാത്രം തമിഴ് നാട്ടിലേക്ക് കയറ്റിക്കൊണ്ട് പോയിരുന്നത്. കുംഭം, മീനം മാസങ്ങളില്‍ വലിയതോതില്‍ നാളികേര വിപണനം നടക്കുന്ന സമയവുമാണ്. എന്നാല്‍ കൊറോണ ഭീതി വന്നതോടെ എല്ലാം തകിടം മറിഞ്ഞു. വീടുകളിലും നാളികേരം കെട്ടികിടക്കുകയാണ്. പലതും നശിച്ച് തുടങ്ങി.

ഏറെ പ്രശസ്തമായ കുറ്റ്യാടി തേങ്ങ ഉപയോഗിച്ചുള്ള വിത്ത്‌ തേങ്ങ സംഭരണവും നടത്താന്‍ പറ്റുന്നില്ല. മികച്ച ഗുണമേന്‍മയുള്ള കുറ്റ്യാടി തേങ്ങ അഞ്ചു ലോഡ് ദിവസവും കയറ്റുമതി ചെയ്തിരുന്നു. സമയത്ത് കയറ്റിക്കൊണ്ട് പോയില്ലെങ്കില്‍ വിത്ത് തേങ്ങയ്ക്കായി ഇത് ഉപയോഗിക്കാനും കഴിയില്ല. കൊറോണ ഭീതി എന്ന് മാറുമെന്നറിയാത്തതോടെ ഇനി ഇത് എപ്പോള്‍ നേരെയാവുമെന്നും ഇവര്‍ക്കറിയില്ല. പൊതുവിപണിയില്‍ ഒരു കിലോ നാളീകേരത്തിന് 32 രൂപയോളം വിലയുള്ളപ്പോഴാണ് പെട്ടെന്ന് സ്തംഭനമുണ്ടായിരിക്കുന്നത്.

Content Highlights: Corona Virus: Coconut farmers in distress in Malabar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


mathrubhumi

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented