വികാസ് ദുബെ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ തെലങ്കാനയില്‍ നടന്നതില്‍നിന്ന് വ്യത്യസ്തം -യുപി പോലീസ്


തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലുമായി ഇതിനെ ഒരു തരത്തിലും താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പോലീസ് പറയുന്നു.

-

ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍ അല്ലെന്ന് സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് പോലീസ്. തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലുമായി ഇതിനെ ഒരു തരത്തിലും താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പോലീസ് പറയുന്നു.

തെലങ്കാനയില്‍ നടന്ന ഏറ്റുമുട്ടലിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ യു.പി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. തെലങ്കാനയില്‍ കൊല്ലപ്പെട്ട കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ കൊടുംകുറ്റവാളികള്‍ ആയിരുന്നില്ല. എന്നാല്‍, വികാസ് ദുബെ 64 കേസുകളുള്ള കൊടുംകുറ്റവാളി ആയിരുന്നു. അയാളെ കൊണ്ടുവന്ന വാഹനം അപകടത്തില്‍പ്പെട്ടുവെന്നതിന് വ്യക്തമായ തെളിവുണ്ടെന്നാണ് യു.പി പോലീസ് അവകാശപ്പെടുന്നത്. എന്നാല്‍, തെലങ്കാനയില്‍ നടന്ന ഏറ്റുമുട്ടലിന്റെ കാര്യത്തില്‍ പോലീസിന്റെ വിശദീകരണത്തിനപ്പുറം ഒരു തെളിവുമില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

വികാസ് ദുബെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസ് നല്‍കിയ വിശദീകരണത്തില്‍ പഴുതുകളുണ്ടെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു. അപകടത്തില്‍പ്പെട്ട വാഹനത്തിലല്ല കുറ്റവാളിയെ കൊണ്ടുവന്നതെന്നും മറ്റൊരു വാഹനത്തില്‍ അയാള്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് എത്തുന്നതിന് തൊട്ടുമുമ്പ് മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തടഞ്ഞുവെന്നും വിമര്‍ശം ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ യു.പി പോലീസ് നല്‍കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ദുബെയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയെന്നാണ് പോലീസ് പറയുന്നത്. നിശ്ചിതദൂരം സഞ്ചരിച്ചശേഷം ദുബെയെ കൊണ്ടുപോയ വാഹനത്തെ അനുഗമിക്കാന്‍ മാധ്യമങ്ങളെ അനുവദിച്ചില്ലെന്നാണ് വിശദീകരണം.

കാന്‍പൂരില്‍ എട്ട് പോലീസുകാരെ വധിച്ച കേസിലെ പ്രതിയാണ് വികാസ് ദുബെ. ഏഴു ദിവസത്തിനുശേഷം മധ്യപ്രദേശിലെ ഉജ്ജെയ്ന്‍ ക്ഷേത്രത്തില്‍നിന്ന് പോലീസ് അറസ്റ്റുചെയ്ത ദുബെയെ യു.പി പോലീസ് അവിടെനിന്ന് കാന്‍പൂരിലേക്ക് കൊണ്ടുവരുന്നതിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചതിന് സമാനമായ സംഭവമാണ് കാന്‍പൂരിലും നടന്നതെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു. കൊടുംകുറ്റവാളിയുടെ രാഷ്ട്രീയ ബന്ധങ്ങള്‍ പുറത്തുവരാതിരിക്കാന്‍ യു.പി പോലീസ് ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശം ഉന്നയിച്ചിരുന്നു.

Content Highlights: Cops fired at Vikas Dubey in self defence: UP govt to SC

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented