'അമേരിക്കയില്‍നിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോള്‍ ഞാന്‍ പേടിച്ചുപോയെന്ന് പറയണം'; പരിഹാസവുമായി സതീശൻ


1 min read
Read later
Print
Share

വി.ഡി.സതീശൻ,മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പ്രളയശേഷം പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പുനർജനി പദ്ധതിയുടെ പേരിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി നിരവധി അഴിമതി ആരോപണങ്ങളുടെ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിനെതിരെ നിലനിൽക്കാത്ത കേസെടുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

2020-ൽ നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ വിജിലൻസ് അന്വേഷണം നടത്താൻ താൻ വെല്ലുവിളിച്ചതാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഇപ്പോൾ അന്വേഷണം തെറ്റാണെന്ന് പറയുന്നതിൽ അനൗചിത്യം ഉണ്ട്. എന്നാൽ ഈ പരാതി ആഭ്യന്തര വകുപ്പിന് മുന്നിൽ വന്നപ്പോൾ മുഖ്യമന്ത്രിയുടെ അറിവോടെ ഇത് തള്ളിക്കളഞ്ഞതാണ്. ഇതെല്ലാം മൂന്ന് കൊല്ലം മുന്നെയുള്ള കാര്യങ്ങളാണ്. ഈ വർഷങ്ങളിൽ ഒന്നും കേസെടുക്കാതെ ഇപ്പോൾ ഈ കേസെടുക്കുന്നതെന്തിനാണെന്ന് ജനങ്ങൾക്ക് മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭയുമായി ബന്ധപ്പെട്ട ലോകമഹാസഭയുടെ പേരിൽ നടക്കുന്ന അനധികൃത പിരിവിനെതിരെ കോൺ​ഗ്രസ് രം​ഗത്തെത്തിയപ്പോഴാണ് സി.പി.എമ്മിന്റെ മുഖപത്രം വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ പിരിവ് നടക്കുന്നത്. അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോൾ താൻ പേടിച്ചുപോയെന്ന് പറഞ്ഞേക്ക്. അത് കേൾക്കുമ്പോൾ മുഖ്യമന്ത്രിക്ക് സന്തോഷമാകുമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

2018-ലെ പ്രളയശേഷം പറവൂർ മണ്ഡലത്തിൽ പുനർജനി എന്ന പേരിൽ പുനരധിവാസ പദ്ധതി വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയിരുന്നു. ഇതിനായി അദ്ദേഹം വിദേശയാത്ര നടത്തി ചട്ടംലംഘിച്ച് പണപ്പിരിവ് നടത്തിയെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

Content Highlights: convey that I was scared when the Chief Minister calls from America says vd satheeshan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mb rajesh

2 min

കരുവന്നൂർ വലിയ പ്രശ്‌നമാണോ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽനടന്ന ക്രമക്കേട് എത്രയുണ്ട്?- എം.ബി രാജേഷ്

Sep 21, 2023


k radhakrishnan

2 min

മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണമൂലം, ദേവപൂജ കഴിയുംവരെ പൂജാരി ആരേയും തൊടാറില്ല- തന്ത്രി സമാജം

Sep 20, 2023


K Radhakrishnan

1 min

പൂജയ്ക്കിടെ ആരെയും തൊടില്ലെങ്കില്‍ പൂജാരി എന്തിന് പുറത്തിറങ്ങി? വിശദീകരണത്തിന് മറുപടിയുമായി മന്ത്രി

Sep 20, 2023


Most Commented