കൊച്ചിയില്‍ അഞ്ചുവയസ്സുകാരനെ ഷര്‍ട്ടില്ലാതെ നിലത്തുകിടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വിവാദം 


ശ്യാംപ്രസാദ് ഉത്തമന്‍| മാതൃഭൂമി ന്യൂസ് 

എറണാകുളം പനമ്പള്ളിനഗറിൽ മൂന്നുവയസ്സുകാരൻ കാനയിൽ വീണ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ കോർപ്പറേഷൻ ഓഫീസ് മാർച്ചിൽ പ്രതീകാത്മകമായി കുട്ടിയെ നിലത്തികിടത്തി ദേഹത്ത് പുല്ലും പ്‌ളാസ്റ്റിക് കഷ്ണങ്ങളും ഇട്ട് പ്രതിഷേധിക്കുന്നു| ഫോട്ടോ: ബി. മുരളീകൃഷ്ണൻ| മാതൃഭൂമി

കൊച്ചി: എറണാകുളം പനമ്പള്ളി നഗറില്‍ വ്യാഴാഴ്ച രാത്രി എട്ടരയോടെ മൂന്നുവയസ്സുകാരന്‍ കാനയില്‍ വീണ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ സമരം വിവാദത്തില്‍.

അഞ്ചുവയസ്സുകാരനെ ഷര്‍ട്ട് ഇല്ലാതെ നിലത്തുകിടത്തിയും ദേഹത്ത് പുല്ലും പ്ലാസ്റ്റിക് കഷണങ്ങള്‍ വെച്ചുമായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം. കുട്ടിയെ ഇത്തരത്തില്‍ സമരത്തില്‍ പങ്കെടുപ്പിച്ചതാണ് വിമര്‍ശനത്തിന് വഴിവെച്ചത്.



മേയറെ ഉപരോധിക്കാനായിരുന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ കോര്‍പറേഷനില്‍ എത്തിയത്. പ്രകടനമായാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന് കോര്‍പറേഷന് മുന്നില്‍ കുത്തിയിരിക്കുകയും കുട്ടിയെ നിലത്തുകിടത്തുകയുമായിരുന്നു.

മൂന്നുവയസ്സുകാരന്‍ കാനയില്‍ വീണ സംഭവത്തോടുള്ള പ്രതിഷേധമായാണ് തങ്ങള്‍ സമരം ചെയ്തതെന്നും അഞ്ചുവയസ്സുകാരന്റെ അമ്മയാണ് സമരത്തിനായി കുട്ടിയെ കൊണ്ടുവന്നതെന്നും സമരക്കാര്‍ പറഞ്ഞു.

മുന്‍പും കുട്ടി തങ്ങള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് യൂത്ത് കോണ്‍ഗ്രസുകാര്‍ മറുപടി നല്‍കി. നേരത്തെ വാട്ടര്‍ അതോറിറ്റിയുടെ സമരത്തില്‍ കുട്ടിയെ കുളിപ്പിച്ച് സമരം നടത്തിയിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

Content Highlights: controversy over the presence of five year old in youth congress protest march at kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented