കോവിഡ് കേസുകളില്ലാത്ത ഇടമലക്കുടിയില്‍ യുട്യൂബ് ചാനല്‍ ഉടമയുമായി യാത്ര; ഇടുക്കി എം.പി. വിവാദത്തില്‍


സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയാണ് എം.പിയും സംഘവും ഇടമലക്കുടിയില്‍ പോയത്.

യുട്യൂബ് ചാനൽ ഉടമ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം | Photo: Social Media

മൂന്നാര്‍: സംസ്ഥാനത്ത് കോവിഡ് കേസുകളില്ലാത്ത ഒരേയൊരു പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് സ്വകാര്യ യുട്യൂബ് ചാനല്‍ ഉടമയെ കൊണ്ടുപോയ ഡീന്‍ കുര്യാക്കോസ് എം.പിയുടെ നടപടി വിവാദമായി. അനാവശ്യമായി പുറത്തുനിന്ന് ആളെ കൊണ്ടുവന്നതുവഴി കുടിയില്‍ രോഗവ്യാപനമുണ്ടാകുമെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്.

ഇതുകൂടാതെ സംരക്ഷിത വനമേഖലയ്ക്കുള്ളില്‍ കടന്ന് വനത്തിന്റെയും ആദിവാസികളുടെയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുട്യൂബ് ചാനല്‍ ഉടമ സുജിത് ഭക്തന്‍, ഇയാളെ കുടിയിലെത്തിച്ച ഡീന്‍ കുര്യാക്കോസ് എം.പി. എന്നിവര്‍ക്കെതിരേ എ.ഐ.വൈ.എഫ്. പോലീസില്‍ പരാതി നല്‍കി. ദേവികുളം മണ്ഡലം പ്രസിഡന്റ് എന്‍.വിമല്‍രാജാണ് മൂന്നാര്‍ ഡിവൈ.എസ്.പി, സബ്കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനും എം.പിക്കെതിരേ രംഗത്തുവന്നു.

സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയാണ് എം.പിയും സംഘവും ഇടമലക്കുടിയില്‍ പോയത്. ഇടമലക്കുടി ട്രൈബല്‍ ഗവ. സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമായിരുന്നു എന്നാണ് പറയുന്നത്. എം.പിക്കൊപ്പം യുട്യൂബറുമുണ്ടായിരുന്നു. സ്‌കൂളിലെ ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി. നല്‍കാനെന്ന പേരിലാണ് യുട്യൂബര്‍ സംഘത്തിനൊപ്പം വന്നത്. യുട്യൂബര്‍ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

Dean
ഡീൻ കുര്യാക്കോസ് എം.പിയും സംഘവും ഇടമലക്കുടിയിൽ സന്ദർശനം നടത്തുന്നു. യുട്യൂബ് ചാനൽ ഉടമ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം

അവധി ദിവസം ഇങ്ങനൊരു പരിപാടി ആരുമറിയാതെ നടത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. യുട്യൂബറിന്റെ കച്ചവട താത്പര്യത്തിനായി സംരക്ഷിത വനമേഖലയുടെയും ഗോത്രവര്‍ഗ സമൂഹത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എം.പി. വഴിയൊരുക്കുകയായിരുന്നെന്നും ആക്ഷേപം ഉണ്ട്. നിരോധിത വനമേഖഖലയില്‍ കടന്നുകയറി ചിത്രീകരണം നടത്തിയതിന് യുട്യൂബര്‍ക്കെതിരേ നേരത്തെയും കേസുണ്ട്.

എം.പി.യുള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇതുവരെയും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് തുടങ്ങിയപ്പോള്‍ തന്നെ പുറത്തുനിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാതെ കര്‍ശന നിയന്ത്രണങ്ങളാണ് പഞ്ചായത്ത് കൈക്കൊണ്ടത്.

ആരോപണങ്ങള്‍രാഷ്ട്രീയ പ്രേരിതം

ട്രൈബല്‍ സ്‌കൂളിന്റെ നിര്‍മാണോദ്ഘാടനത്തിനാണ് പോയത്. സ്‌കൂളിലേക്ക് ആവശ്യമുള്ള ടി.വി. നല്‍കിയത് സുഹൃത്തായ യു ട്യൂബ് ഉടമയാണ്. താന്‍ ക്ഷണിച്ച പ്രകാരമാണ് അയാള്‍ ഇടമലക്കുടിയിലെത്തിയത്. മറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്.

-ഡീന്‍ കുര്യാക്കോസ് എം.പി.

Content Highlights: Controversy On Dean Kuriakose MP Edamalakkudy Journey With Youtuber


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented