തില്ലങ്കേരി വഞ്ഞേരിയിൽനടന്ന സി.കെ.ജി. ക്ലബ്ബ് വാർഷിക ചടങ്ങിൽ ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. ഷാജർ ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിക്കുന്നു.
ഇരിട്ടി: ക്വട്ടേഷന്‍ ബന്ധത്തിന്റെ പേരില്‍ സി.പി.എം. തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരിക്ക് ഡി.വൈ.എഫ്.ഐ. നേതാവായ എം. ഷാജര്‍ ട്രോഫി സമ്മാനിച്ച സംഭവം വിവാദമാവുന്നു.
കഴിഞ്ഞദിവസം തില്ലങ്കേരി വഞ്ഞേരിയില്‍ നടന്ന സി.കെ.ജി. ക്ലബ്ബിന്റെ വാര്‍ഷികവും വഞ്ഞേരി പാര്‍ട്ടി ഓഫീസ് ഉദ്ഘാടന വാര്‍ഷികച്ചടങ്ങും നടന്ന വേദിയിലാണ് ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറികൂടിയായ എം. ഷാജര്‍, ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ചത്.
നേരത്തേ തില്ലങ്കേരിയില്‍നടന്ന തില്ലങ്കേരി പ്രീമിയര്‍ ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ച വഞ്ഞേരി സി.കെ.ജി. ക്ലബ് ക്രിക്കറ്റ്ടീം മാനേജരായിരുന്നു ആകാശ് തില്ലങ്കേരി.
ലഹരി-ക്വട്ടേഷന്‍ മാഫിയ സംഘത്തിനെതിരേ രണ്ടുവര്‍ഷംമുമ്പ് തില്ലങ്കേരിയില്‍ ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുയോഗം നടത്തിയിരുന്നു. അന്ന് ആകാശ് ഉള്‍പ്പെട്ട സംഘത്തിനെതിരേ ശക്തമായാണ് ഷാജര്‍ പ്രസംഗിച്ചത്.
ഈ പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ ആകാശ് തില്ലങ്കേരിയുള്‍പ്പെട്ട സംഘവും ഡി.വൈ.എഫ്.ഐ.യും തമ്മിലുള്ള പോരിനുവരെ കാരണമായി. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നിലയില്‍വരെ കാര്യങ്ങള്‍ എത്തിയപ്പോള്‍ സി.പി.എം. ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍ മുന്നറിയിപ്പ് നല്‍കുകയും പാര്‍ട്ടിയിലും അനുബന്ധ സംഘടനയിലും ഇത്തരക്കാര്‍ക്ക് സ്ഥാനമുണ്ടാകില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഇതേവേദിയില്‍ ട്രോഫി നല്‍കണമെന്ന് തീരുമാനിച്ചതിനുപിന്നിലും പാര്‍ട്ടിയിലുള്‍പ്പെട്ട ചിലരുടെ സമ്മതമുണ്ടെന്ന് പറയുന്നു. നാല് ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍നടന്ന ചടങ്ങില്‍ ട്രോഫി ഏറ്റുവാങ്ങാന്‍ ആകാശ് വരുമ്പോള്‍ത്തന്നെ വിവാദമാകുമെന്ന് ഷാജര്‍തന്നെ അവിടെയുണ്ടായിരുന്ന പാര്‍ട്ടിനേതാക്കളോട് പറഞ്ഞിരുന്നത്രേ.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സി.പി.എം. തില്ലങ്കേരി ലോക്കല്‍ കമ്മിറ്റി അറിയിച്ചു.
Content Highlights: controversty erupts as dyfi leader shajar khan handovers trophy to akash thillankeri


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..