എം.ജി. സർവകലാശാല
തിരുവനന്തപുരം: എം.ജി. സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപിക ഡോ. കെ. ഉഷയ്ക്ക് കുസാറ്റിലെ പ്രൊഫസര്‍ നിയമനത്തില്‍ ഒന്നാം റാങ്ക് ലഭിക്കാന്‍ അഭിമുഖത്തിലെ മാര്‍ക്കും അട്ടിമറിച്ചെന്ന് ആരോപണം.
കൂടുതല്‍ അക്കാദമികയോഗ്യതയുള്ളവരെ പിന്തള്ളി ഉഷയ്ക്ക് ഇരുപതില്‍ 19 മാര്‍ക്ക് നല്‍കിയതായി സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ആരോപിച്ചു.
ഭര്‍ത്താവും എം.ജി. സര്‍വകലാശാലാ പി.വി.സി.യുമായ ഡോ. സി.ടി. അരവിന്ദ് കുമാറുമായി യോജിച്ചു പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങളും വിലയിരുത്തി നിശ്ചയിച്ചിട്ടുള്ള പരമാവധി മാര്‍ക്കും ഉഷയ്ക്കു നേടാനായി. പരമാവധി 14 മാര്‍ക്കുമാത്രമേ അഭിമുഖത്തിനു നല്‍കാവൂവെന്നാണ് പി.എസ്.സി. വ്യവസ്ഥ.
എല്ലാ സര്‍വകലാശാലകളും പിന്തുടരുന്നത് പി.എസ്.സി. മാതൃകയാണ്. അങ്ങനെയുള്ളപ്പോഴാണ് ഉഷയ്ക്ക് 19 മാര്‍ക്ക് നല്‍കിയിട്ടുള്ളത്.
കുസാറ്റിലെതന്നെ പരിസ്ഥിതി പഠന വകുപ്പില്‍ 21 വര്‍ഷത്തെ അധ്യാപനപരിചയമുള്ള അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വി. ശിവാനന്ദന് ആചാരിയും പിന്തള്ളപ്പെട്ടു.
കൂടുതല്‍ അക്കാദമിക യോഗ്യതയുള്ള ഡോ. സോണി സി. ജോര്‍ജിന് അഭിമുഖത്തില്‍ അഞ്ചു മാര്‍ക്കുമാത്രമേ നല്‍കിയിട്ടുള്ളൂ.
വിവരാവകാശരേഖകളുടെ അടിസ്ഥാനത്തില്‍ ലഭിച്ച രേഖകളിലാണ് മാര്‍ക്ക് അട്ടിമറി വ്യക്തമായതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ചെയര്മാന് ആര്.എസ്. ശശികുമാര്‍ പറഞ്ഞു.
ഇതിനിടെ, കുസാറ്റിലെ വിവാദനിയമനം കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ ഉന്നയിച്ചു.
കാലഹരണപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ നയിക്കുന്ന സംഘടനയുടെ വ്യാജ ആരോപണങ്ങളാണിതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു മറുപടിയും നല്കി. മന്ത്രിക്ക് വിവരങ്ങള്‍ അറിയില്ലെന്ന് തിരുവഞ്ചൂര്‍ തിരിച്ചടിച്ചു.
Content Highlights: Controversial appointment at Cusat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..