എം.ജി.എസ് കേരള സാമൂഹ്യ ശാസ്ത്ര വൈജ്ഞാനിക രംഗത്ത് പുതിയ യുഗത്തിന്റെ ഉദ്ഘാടകന്‍: രാഘവ വാര്യര്‍


ഡോ. എം.ജി. എസ്. നാരായണൻ. ഫോട്ടോ: പി.കൃഷ്ണപ്രദീപ് | മാതൃഭൂമി

കോഴിക്കോട്: ലിഖിതരേഖകളും മറ്റു പുരാവസ്തുക്കളും അടങ്ങുന്ന മൗലികപ്രമാണങ്ങളെ ചരിത്രരചനയ്ക്ക് ആധാരമായി സ്വീകരിച്ച എം.ജി.എസ് നാരായണന്‍ വൈജ്ഞാനിക രംഗത്ത് പുതിയ യുഗത്തിന്റെ പ്രഭാത രശ്മികള്‍ പരത്തിയ പണ്ഡിതനാണെന്ന് എം.ആര്‍.രാഘവ വാര്യര്‍ പറഞ്ഞു. ബുകാര്‍ഡ് കോഴിക്കോട് ലൈഫ് വെബിനാര്‍ ആയി സംഘടിപ്പിച്ച 'എം.ജി.എസ് നവതി' യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൗലികപ്രമാണങ്ങളിലുള്ള ശ്രദ്ധ പോലെത്തന്നെ പുതിയ കാഴ്ചകളും കണ്ടെത്തലുകളും വരുമ്പോള്‍ സന്തോഷത്തോടെ സ്വീകരിക്കാനുള്ള സന്നദ്ധതയും അദ്ദേഹം കാണിച്ചു. കെട്ടുകഥകളും ഐതിഹ്യങ്ങളും ചരിത്രമായി കരുത്തപ്പെട്ട കാലത്ത് വ്യത്യസ്തവും ആസൂത്രിതവുമായ രീതിശാസ്ത്രം അദ്ദേഹം രൂപപ്പെടുത്തി. കൃത്യമായ ചരിത്ര പദ്ധതിയനുസരിച്ച് കേരള ചരിത്രമെഴുതാനുള്ള ആര്‍ജവം കാണിച്ച എം.ജി.എസ് ചരിത്ര വിജ്ഞാനീയത്തില്‍ വഴിത്തിരിവുണ്ടാക്കിയെന്ന് പ്രൊഫ. കേശവന്‍ വെളുത്താട്ട് അഭിപ്രായപ്പെട്ടു. പ്രമാണങ്ങള്‍ അനുവദിക്കാത്ത ഒരു പ്രസ്താവന പോലും അദ്ദേഹത്തിന്റെ രചനകളില്‍ ഉണ്ടാവില്ല.

സ്വന്തം വഴി തെളിച്ച് നടക്കേണ്ടതാവശ്യമാണെന്ന് ചരിത്ര ഗവേഷണത്തില്‍ ബോധ്യപ്പെടുത്തിയത് എം.ജി.എസ്സാണെന്ന് ഡോ.രാജന്‍ ഗുരുക്കള്‍ പറഞ്ഞു. വഴിയില്ലാത്തിടത്ത് മുന്നോട്ടുപോവാന്‍ ധൈര്യം കാണിച്ചയാളാണ് അദ്ദേഹം. ഇതുവരെയുള്ള പഠനഫലങ്ങള്‍ അവര്‍ത്തിക്കുകയല്ല, അവയെ എതിരിടുകയാണ് ഗവേഷകര്‍ ചെയ്യേണ്ടത്. പ്രത്യക്ഷത്തെ വിവരിക്കുന്നതിന് പകരം പുനര്‍ വ്യാഖ്യാനിക്കുകയും സൈദ്ധാന്തിക സങ്കല്പനങ്ങളുടെ സഹായത്തോടെ പരോക്ഷമായവയെ വെളിപ്പെടുത്തുകയുമാണ് ചരിത്ര ഗവേഷണം ചെയ്യേണ്ടത്. ഇക്കാര്യം ചെയ്തു പഠിക്കാന്‍ തനിക്ക് സാധിച്ചത് എം.ജി.എസ്സിനെ കണ്ടുമുട്ടിയത് കൊണ്ട് മാത്രമാണെന്നും രാജന്‍ ഗുരുക്കള്‍ പറഞ്ഞു. മനുഷ്യചര്യകളുടെ സാമഗ്ര്യമാണ് ചരിത്രം എന്നു കരുതിയ എം.ജി.എസ്സിന് ഗണിതവും ഭാഷാശാസ്ത്രവും സാഹിത്യവുമടക്കം ഒന്നും അന്യമായിരുന്നില്ലെന്ന് പ്രഫ. ടി. ബി വേണുഗോപാലപ്പണിക്കര്‍ പറഞ്ഞു.

ചരിത്രത്തില്‍ അവസാന വാക്കില്ലെന്നും പുതിയ തലമുറകള്‍ സത്യസന്ധമായി പഠിക്കുകയാണ് വേണ്ടതെന്നും എം.ജി.എസ്. നാരായണന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. നല്ലതായാലും ചീത്തയായാലും അതേപടി രേഖപ്പെടുത്തണമെന്നും വളച്ചൊടിച്ചാല്‍ അത് ചരിത്രമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ പക്ഷപാതങ്ങള്‍ ഒഴിവാക്കി വസ്തുതകള്‍ വേര്‍തിരിച്ചെടുത്ത് എഴുതുന്ന ചരിത്രമേ സ്വീകാര്യമാകുകയുള്ളൂ.

പ്രൊഫ. കെ.പി. അമ്മുക്കുട്ടി, ഡോ.ദിനേശന്‍ വടക്കിനിയില്‍ , ഡോ.സി.ജെ.ജോര്‍ജ്ജ് , ഡോ. മഹേഷ് മംഗലാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ത്രിദിന വെബിനാര്‍ പരമ്പരയുടെ രണ്ടാം ദിവസമായ ഞായറാഴ്ച' Historian's Craft and Kerala's Pasts' എന്ന വിഷയത്തില്‍ പ്രൊഫ. ദിലീപ് മേനോന്‍, പ്രൊഫ. സനല്‍ മോഹന്‍ , ഡോ. മനു വി ദേവദേവന്‍, പ്രൊഫ. എം.ടി.അന്‍സാരി എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ച നടക്കും.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented