വന്യജീവിസങ്കേതത്തിലെ പരിസ്ഥിതി ദുര്‍ബലമേഖലയില്‍ രാത്രി ജംഗിള്‍ സഫാരി; KSRTC പദ്ധതി വിവാദത്തില്‍


പ്രതീകാത്മകചിത്രം | Photo: Mathrubhumi

സുല്‍ത്താന്‍ബത്തേരി: കെ.എസ്.ആര്‍.ടി.സി.യുടെ രാത്രികാല ജംഗിള്‍സഫാരി പദ്ധതി വിവാദമാവുന്നു. ബത്തേരി ഡിപ്പോയില്‍നിന്ന് അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന ജംഗിള്‍ സഫാരിക്കെതിരേ പരിസ്ഥിതി സംഘടനകളടക്കമുള്ളവര്‍ രംഗത്തുവന്നു. രാത്രി കാനനസഫാരി നിയമവിരുദ്ധമാണെന്നും ഇതിന് അനുമതിനല്‍കരുതെന്നും വയനാട് പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധിയനുസരിച്ച് വയനാട് വന്യജീവി സങ്കേതത്തില്‍ നിലവില്‍വന്ന ഒരു കിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബലമേഖലയുടെ ഉള്ളിലാണ് രാത്രിസഫാരി നടത്താന്‍ പോകുന്നത്. ജില്ലയില്‍ ഏറ്റവുമധികം മനുഷ്യ-വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്ന ഗ്രാമങ്ങളിലൂടെയാണ് സഫാരിനടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇത്, നിലവിലുള്ള വന്യജീവിസംഘര്‍ഷം രൂക്ഷമാക്കാന്‍ കാരണമാകുമെന്നും പ്രകൃതിസംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.



300 രൂപ നിരക്കിലാണ് കെ.എസ്.ആര്‍.ടി.സി. സഫാരിയൊരുക്കുന്നത്. രണ്ട് ബസുകളാണ് സജ്ജമാക്കിയിട്ടുള്ളത്. രാത്രി ഒമ്പതുമണിക്ക് ബത്തേരിയില്‍നിന്ന് പുറപ്പെട്ട്, ദേശീയപാതയിലൂടെ സഞ്ചരിച്ച് കേരള-കര്‍ണാടക അതിര്‍ത്തിയായ പൊന്‍കുഴിയിലെത്തി, അവിടെനിന്ന് തിരികെ മൂലങ്കാവില്‍വന്ന് വള്ളുവാടി, കരിപ്പൂര്‍, വടക്കനാട് വഴി ബത്തേരി-പുല്‍പ്പള്ളി റോഡില്‍ ഇരുളംവരെ പോകുന്ന 60 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള സഫാരിയാണ് കെ.എസ്.ആര്‍.ടി.സി. തയ്യാറാക്കിയിരിക്കുന്നത്. ഈ റൂട്ടില്‍ 30 കിലോമീറ്ററും ഇരുഭാഗവും വനവും ബാക്കിയുള്ളത് വനത്താല്‍ ചുറ്റപ്പെട്ട വനയോരങ്ങളുമാണ്.

വന്യജീവിസങ്കേതത്തില്‍ ഇക്കോ ടൂറിസംമാത്രമേ അനുവദിച്ചിട്ടുള്ളു. വനംവകുപ്പിനുപോലും ടൂറിസം പദ്ധതികള്‍ നേരിട്ട് നടത്താന്‍ നിയമം അനുവദിക്കുന്നില്ല. ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റികള്‍ (ഇ.ഡി.സി.) മുഖാന്തരമേ വനംവകുപ്പിന് ടൂറിസംനടത്താന്‍ അനുമതിയുള്ളൂ. നിലവിലുള്ള വര്‍ക്കിങ് പ്ലാനില്‍ ഉള്‍പ്പെടുത്തി, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയോടെമാത്രമേ ടൂറിസം സംരംഭങ്ങള്‍ അനുവദനീയമായിട്ടുള്ളൂ. ടൂറിസം ഒരു വനേതര പ്രവൃത്തിയാണെന്ന കേരള ഹൈക്കോടതിവിധിയും നിലവിലുണ്ട്. വന്യജീവിവിരുദ്ധ പദ്ധതിക്ക് വനംവകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും നിയമവിരുദ്ധ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി.യോട് നിര്‍ദേശിക്കണമെന്നും വയനാട് പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെട്ടു.

Content Highlights: contoversy over ksrtc jungle safari


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented