ഡോ. ദിവ്യ എസ് അയ്യർ | Photo - Mathrubhumi archives
പത്തനംതിട്ട: കോടതിയലക്ഷ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ കളക്ടർ ജനുവരി 31ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം. അനധികൃതമായി നികത്തിയ പാടം പൂർവസ്ഥിതിയിൽ ആക്കിയില്ലെന്ന് കാണിച്ചാണ് ഡോ. ദിവ്യ എസ് അയ്യരോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയത്.
പുല്ലാട് സ്വദേശി വർഗീസ് സി മാത്യു അയൽവാസിയായ മാത്യുവിനെ എതിർകക്ഷിയാക്കി ജൂൺ മാസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനധികൃതമായി വയൽ നികത്തിയത് കാരണം തന്റെ പുരയിടത്തിൽ വെള്ളം കെട്ടിനിൽക്കുന്നു, ഇത് കൃഷിനാശത്തിന് കാരണമായി തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഒപ്പം തന്നെ സ്ഥലം പൂർവ സ്ഥിതിയിൽ ആക്കാനുള്ള നടപടികൾ ഉണ്ടാകണം എന്നായിരുന്നു കോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആവശ്യം.
വിഷയവുമായി ബന്ധപ്പെട്ട് ഹർജിക്കാരനെ കേട്ട് ആറ് ആഴ്ചക്കുള്ളിൽ നടപടികൾ സ്വീകരിക്കണമെന്ന് ജൂലൈ 26ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ അത്തരത്തിലുള്ള യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വർഗീസ് കോടതിയലക്ഷ്യ ഹർജി സമർപ്പിക്കുകയായിരുന്നു. തുടർന്ന് കളക്ടർ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ നിർദേശം നൽകി. 31ന് മുമ്പ് കോടതി ഉത്തരവ് നടപ്പാക്കിയാൽ ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
Content Highlights: contempt of court plea against pathanamthitta district collector
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..