സുമിത് കുമാർ | ഫോട്ടോ : മാതൃഭൂമി
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവിട്ട കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെതിരേ കോടതി അലക്ഷ്യ നടപടിക്ക് സിപിഎം നീക്കം. സുമിത് കുമാറിനെതിരേ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് സിപിഎം നേതാവ് കെ.ജെ. ജേക്കബ് അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചു. വിഷയത്തില്‍ സുമിത് കുമാര്‍ അടക്കമുള്ള എതിര് കക്ഷികള്‍ക്ക് അഡ്വക്കേറ്റ് ജനറല്‍ നോട്ടീസ് അയച്ചു.
രഹസ്യമൊഴി വെളിപ്പെടുത്തിയത് കോടതി അലക്ഷ്യമെന്ന് സിപിഎം ആരോപിക്കുന്ന പശ്ചാത്തലത്തില്‍ സുമിത് കുമാര്‍ അടക്കമുള്ളവര്‍ക്ക് അഡ്വക്കേറ്റ് ജനറലിന് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരും. അഡ്വക്കേറ്റ് ജനറല്‍ അനുമതി നല്കിയാല് കോടതി അലക്ഷ്യ നടപടികളുമായി കെ.ജെ.ജേക്കബിന് മുന്നോട്ട് പോകാന്‍ സാധിക്കും.
രഹസ്യ മൊഴിയില്‍ പറയുന്നത് പുറത്തുപറയാന്‍ പാടില്ലെന്നും അത് കോടതിയില്‍ നിലനില്‍ക്കുന്ന കേസിനെ ബാധിക്കുമെന്നും കെ.ജെ. ജേക്കബ് പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് രസഹ്യമൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലായിരുന്നു. ജയില്‍ മേധാവി നല്കിയ മറ്റൊരു കേസിലാണ് സ്വപ്ന സുരേഷ് കോടതയില്‍ നല്‍കിയിരിക്കുന്ന രഹസ്യമൊഴിയുടെ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും പരാതിയില്‍ പറയുന്നു.
Content Highlights: Contempt of court moves against Sumit Kumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..