വീട്ടിലേക്ക് ഇടിച്ചുകയറി കണ്ടെയ്നർ ലോറി; 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു, അപകടം പതിയിരിക്കുന്ന വളവ്


ലോറിയുടെ ഡ്രൈവർ കാബിൻ പൂർണമായും തകർന്നു. ഇതിനകത്ത് കുടുങ്ങിപ്പോയ ബാബുവിനെ നെയ്യാറ്റിൻകര അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പദ്മകുമാറിന്റെ നേതൃത്വത്തിൽ ഒരുമണിക്കൂറോളം പണിപ്പെട്ടാണ് പുറത്തെടുത്തത്.

ശ്യാമൾകുമാർ ബിശ്വാസിന്റെ വീട് ലോറി ഇടിച്ചു തകർന്ന നിലയിൽ

നെയ്യാറ്റിൻകര: ഒരിടവേളയ്ക്കു ശേഷം നെയ്യാറ്റിൻകര ഗ്രാമത്ത് വീണ്ടും വാഹനാപകടം. ടൈൽസ് കയറ്റിവന്ന കണ്ടെയ്‌നർ ലോറി നിയന്ത്രണംവിട്ട് വീട്ടിലേക്ക്‌ ഇടിച്ചുകയറി. അപകടസമയം വീട്ടിലുണ്ടായിരുന്ന നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറി ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.

വെള്ളിയാഴ്ച രാവിലെ 6.10-നാണ് അപകടമുണ്ടായത്. കൊച്ചിയിൽനിന്ന്‌ ടൈൽസുമായി പരശുവയ്ക്കലിലെ കടയിലേക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ, കൊച്ചി സ്വദേശി ബാബു(23)വിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിന് പൊട്ടലേൽക്കുകയും സ്റ്റിയറിങ് നെഞ്ചിലിടിച്ചും പരിക്കുണ്ട്.

ലോറിയുടെ ഡ്രൈവർ കാബിൻ പൂർണമായും തകർന്നു. ഇതിനകത്ത് കുടുങ്ങിപ്പോയ ബാബുവിനെ നെയ്യാറ്റിൻകര അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പദ്മകുമാറിന്റെ നേതൃത്വത്തിൽ ഒരുമണിക്കൂറോളം പണിപ്പെട്ടാണ് പുറത്തെടുത്തത്. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാബിൻ വെട്ടിപ്പൊളിച്ചു. ബാബുവിനെ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് നെയ്യാറ്റിൻകര പോലീസ് പറഞ്ഞു.

തകർന്നത് ഗ്രാമത്ത് സ്ഥിരതാമസമാക്കിയ ബംഗാളി കുടുംബത്തിന്റെ വീട്

:പശ്ചിമബംഗാൾ, നോർത്ത് 24 പർഗാനാസ് സ്വദേശിയും കൃഷ്ണപുരം, സൂനംന്തോഷ് ഭവനിൽ ശ്യാമൾകുമാർ ബിശ്വാസിന്റെ വീട്ടിലേയ്ക്കാണ് ലോറിയിടിച്ചുകയറിയത്. അപകടസമയം ശ്യാമൾകുമാർ ബിശ്വാസും ഭാര്യ പുഷ്പറാണി ബിശ്വാസും മക്കളായ സൂനം ബിശ്വാസും സപ്‌ന ബിശ്വാസും വീട്ടിലുണ്ടായിരുന്നെങ്കിലും ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. 28 വർഷമായി ശ്യാമൾകുമാർ ബിശ്വാസും കുടുംബവും വീടും സ്ഥലവും വിലയ്ക്കു വാങ്ങി താമസിക്കുകയായിരുന്നു. ഓടിട്ട വീട് ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്നു. ഗൃഹോപകരണങ്ങളെല്ലാം നശിച്ചു.

വീട്ടിലേക്ക് ഇടിച്ചു കയറിയ കണ്ടെയ്നർ ലോറി

ഇവിടെ അപകടം പതിവ്

:ഒരു മാസം മുൻപ് ഗ്രാമം വളവിൽ വി.എസ്.എസ്.സി.യുടെ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായി. ഒന്നരമാസം മുൻപ് ഗ്രാമം വളവിൽ ടിപ്പറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ഓട്ടോറിക്ഷയിൽ തട്ടിമറിഞ്ഞ ബൈക്ക് യാത്രക്കാരൻ പിക്കപ്പ് വാൻ കയറി മരിച്ച സംഭവവുമുണ്ടായി. ഗ്രാമത്ത് തമിഴ്‌നാട് ബസും കെ.എസ്.ആർ.ടി.സി. ബസും ഇടിച്ച് അപകടമുണ്ടായി.

പ്രദേശത്ത് അപകടങ്ങൾ പതിവായതിനെത്തുടർന്ന് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ സംവിധാനമൊരുക്കുമെന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല. റോഡിൽ ബാരിക്കേഡ് സ്ഥാപിക്കുക, ഡിവൈഡർ സ്ഥാപിക്കുക, പോലീസിന്റെ വാഹന പരിശോധന ശക്തമാക്കുക തുടങ്ങിയ നടപടികളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ പോലീസ് ഇടയ്ക്കിടെയുള്ള പട്രോളിങ് അല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പരാതി.

Content Highlights: Container rams into the house completely destroyed in Thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented