പത്തനംതിട്ട: പത്തനംതിട്ടയില്‍ സിപിഐ-സിപിഎം സംഘര്‍ഷത്തില്‍ സമവായ ചര്‍ച്ചകള്‍ തുടങ്ങി. പത്തനംതിട്ട പിഡബ്ല്യു റെസ്റ്റ് ഹൗസിലാണ് യോഗം നടക്കുന്നത്. സിപിഎം സിപിഐ ജില്ലാ സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
അങ്ങാടിക്കലില്‍ എല്‍ഡിഎഫിന്റെ മുന്നണി മര്യാദകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടന്നത്. പ്രവര്‍ത്തകര്‍ പരസ്യമായി തമ്മില്‍ തല്ലുകയും രാത്രിയില്‍ സിപിഐ പ്രവര്‍ത്തകരുടെ വീട് ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായിരുന്നു.
സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും സിപിഐ പ്രവര്‍ത്തകരെ മാത്രം ലക്ഷ്യംവെച്ച് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നാണ് സിപിഐയുടെ ആരോപണം. ഇത് ജില്ലാ നേതൃത്വം വാര്‍ത്താസമ്മേളനത്തിലൂടെ പരസ്യമാക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് സംസ്ഥാനതലത്തില്‍ വലിയ പ്രാധാന്യമാണ് ലഭിച്ചത്. വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്ഥലത്ത് അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഇപ്പോള്‍ നേതാക്കളുള്‍പ്പടെ രംഗത്തെത്തി സമവായ ചര്‍ച്ചകള്‍ തുടങ്ങിയത്. സിപിഎം സംസ്ഥാന സമിതി അംഗമായിട്ടുള്ള കെ.അനന്തഗോപന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Content Highlights: consensus discussion on the cpm cpi conflict in Pathanamthitta
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..