തട്ടിപ്പ് കേസ് പ്രതി സുകേഷ് ചന്ദ്രശേഖര്‍ 81 ജയില്‍ ജീവനക്കാര്‍ക്ക് കൈക്കൂലിനല്‍കിയതായി റിപ്പോര്‍ട്ട്


Jacqueline Fernandez|Sukesh Chandrashekhar | Photo: ANI| Mathrubhumi

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍ ജയില്‍ അധികൃതര്‍ക്ക് വ്യാപകമായി കൈക്കൂലി നല്‍കി അനധികൃത ഇടപാടുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ജയിലിന് പുറത്തുള്ളവരുമായി ബന്ധപ്പെടുന്നതിന് അധികൃതര്‍ ഫോണുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതായും സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യൂ) വ്യക്തമാക്കി.

ഡല്‍ഹിയിലെ രോഹിണി ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറില്‍ നിന്ന് 81 ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. കൈക്കൂലി നല്‍കിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ രേഖകളും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ, സുകേഷ് ചന്ദ്രശേഖര്‍ ജയില്‍ ആശുപത്രിയിലെ നേഴ്‌സിങ് ജീവനക്കാരുടെ സഹായത്തോടെ തന്റെ അനുയായികളുമായി ബന്ധപ്പെടുന്നതായി വിവരം പുറത്തുവന്നിരുന്നു.

ജയില്‍ ജീവനക്കാരില്‍നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും തന്നോട് പണം ആവശ്യപ്പെടുന്നെന്നും സുകേഷ് ചന്ദ്രശേഖര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തീഹാര്‍ ജയിലിലെ ജീവനക്കാര്‍ തന്റെ പക്കല്‍നിന്ന് 12.5 കോടി രൂപ തട്ടിയെടുത്തതായും ഇയാള്‍ ആരോപിച്ചിരുന്നു.

സാമ്പത്തിക തട്ടിപ്പും ഉന്നത വ്യക്തികളെ കബളിപ്പിച്ച് പണം തട്ടിയതും അടക്കം നിരവധി കേസുകള്‍ സുകേഷ് ചന്ദ്രശേഖറിനെതിരേ ഉണ്ട്. 200 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായതിനു പിന്നാലെ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായുള്ള സാമ്പത്തിക ഇടപാടകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Content Highlights: Conman Sukesh Chandrashekhar Bribed 81 Delhi Jail Staff

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented