.jpg?$p=fc20cf2&f=16x10&w=856&q=0.8)
കെ.വി.തോമസ്
കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് വിളിച്ചാല്‍ പോയി കാണുമെന്നും താന്‍ മരണം വരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. സുധാകരനും ഞാനും അടുത്ത സുഹൃത്തുക്കളാണ്. കോണ്‍ഗ്രസ് എന്നത് ഒരു ജീവിത ശൈലിയാണെന്നും അതിന് ഒരു സ്ഥാനത്തിന്റെ ആവശ്യമില്ലെന്നും കെ.വി തോമസ് കണ്ണൂരില്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
കണ്ണൂരിലെത്തിയത് സി.പി.എം യോഗത്തിനല്ല. ദേശീയ സെമിനാറിനാണ്. സെമിനാറില്‍ സംസാരിക്കട്ടെ ബാക്കി എന്നിട്ട് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് ഒരു ചരിത്രമുണ്ട്, ഒരു നടപടിക്രമം ഉണ്ട് അതിന് അനുസരിച്ച് മാത്രമേ കാര്യങ്ങള്‍ നടക്കൂവെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി.
വിലക്ക് ലംഘിച്ച് സി.പി.എം സെമിനാറില്‍ പങ്കെടുക്കാനെത്തിയ കെ.വി തോമസിനെതിരേ നടപടിയെടുക്കാന്‍ കെ.പി.സി.സി ഒരുങ്ങുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ കെ.വി തോമസിനെ ചുവപ്പ് ഷാള്‍ അണിയിച്ചാണ് സി.പി.എം പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
Content Highlights: Congressman till my death kv thomas
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..