സച്ചിന്റെ കട്ടൗട്ടിന് മേലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരി ഓയിൽ ഒഴിക്കുന്നു, ശ്രീശാന്ത്
തിരുവനന്തപുരം: സച്ചിന് തെണ്ടുല്‍ക്കറുടെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയില്‍ രൂക്ഷ വിമര്‍ശവുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്. കോണ്‍ഗ്രസ് 'തെമ്മാടി'കളുടേത് അപമാനകരമായ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു. 'ഭാരത രത്ന ജേതാവും ക്രിക്കറ്റ് ഇതിഹാസവും ദൈവവുമായിട്ടുള്ള സച്ചിനുമേല്‍ മഷി ഒഴിക്കുന്നതിലൂടെ 130 കോടി ജനങ്ങളുടെ വികാരം അവര്‍ വ്രണപ്പെടുത്തി' - ട്വിറ്ററിലൂടെ ശ്രീശാന്ത് ആരോപിച്ചു.
ഈ പ്രവൃത്തിയെ അപലപിക്കുന്നതിലൂടെ താന്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്ക്കുന്നു. അവരുടെ നിന്ദ്യമായ പ്രവൃത്തി രാഷ്ട്രത്തെ അപമാനിക്കലാണെന്നും ശ്രീശാന്ത് കുറിച്ചു.
'സച്ചിന് പാജി ഒരു വികാരമാണ്. എന്നെ പോലെ നിരവധി ആണ്‍കുട്ടികള്‍ നമ്മുടെ രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിച്ചതിന്റെ കാരണം സച്ചിനാണ്. സച്ചിനോടുള്ള എന്റെ സ്നേഹം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഇന്ത്യയില്‍ ജനിച്ചതിന് നന്ദി. നിങ്ങള്‍ ഇപ്പോഴും എല്ലാഴ്പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും' ശ്രീശാന്ത് മറ്റൊരു ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം കൊച്ചിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്റെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ചത്. കര്‍ഷക സമരത്തെ പിന്തുണച്ച വിദേശ താരങ്ങള്‍ക്കെതിരെ സച്ചിന് ട്വീറ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.
Content Highlights: congress workers pour black oil on cut out sachin-sreesanth tweet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..