എം.കെ. മുനീർ |ഫോട്ടോ:പി. കൃഷ്ണ പ്രദീപ് മാതൃഭൂമി
കണ്ണൂര്‍: രാജ്യത്താകമാനം ആര്.എസ്.എസിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന ശിശുഭവന് സ്കൂളിന് പകരം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്യുലര്‍ സ്കൂളുകള്‍ തുടങ്ങിയാലേ ബി.ജെ.പി.യെ അടിത്തട്ടു മുതല്‍ പ്രതിരോധിക്കാനാവൂ എന്നു ലീഗ് നിര്‍ദേശം.
മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ മാഗസിനായ 'റീഡ് വിഷനി'ല്‍ അദ്ദേഹം എഴുതിയ ലേഖനത്തിലാണ് കോണ്‍ഗ്രസിനോട് ഈ ആവശ്യം ഉന്നയിച്ചത്.
മതേതരത്വത്തിന് കോംപ്രമൈസ് ചെയ്യാന്‍ ആരെങ്കിലും എന്നെ നിര്‍ബന്ധിച്ചാല്‍ അതിലും നല്ലത് പ്രധാനമന്ത്രിപദം ഒഴിയുന്നതാണ്' എന്ന് പറഞ്ഞ പണ്ഡിറ്റ്ജിയുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി ചെയ്യേണ്ടത് ഇന്ത്യയിലുടനീളം മുത്തച്ഛനായിട്ടുള്ള നെഹ്റുവിന്റെ പേരില്‍ സെക്യുലര്‍ സ്കൂളുകള്‍ തുടങ്ങുകയാണ്. 'നെഹ്റു സെക്യുലര്‍ സ്കൂളു'കളെ മുസ്ലിം ലീഗ് പൂര്‍ണമായും പിന്തുണയ്ക്കും. കേരളത്തിലെങ്കിലും അത് തുടങ്ങി മാതൃക കാണിക്കണം. അദ്ദേഹം വയനാട്ടിലെങ്കിലും സ്കൂള്‍ തുടങ്ങട്ടെ.
ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച ജയരാജന്റെ മോഹം നടക്കാന്‍ പോകുന്നില്ലെന്നും മുനീര്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി ഇ.പി. ജയരാജന് പറഞ്ഞതുപോലെ കിങ്മേക്കര്‍ തന്നെയാണ്. ലീഗില്‍ മുനീര്ചേരി, കുഞ്ഞാലിക്കുട്ടി ചേരി എന്നൊന്ന് ഇല്ല. ഞങ്ങള്‍ പറയുന്നത് ഒരേ രാഷ്ട്രീയമാണ്- മുനീര്‍ പറഞ്ഞു.
Content Highlights: Congress secular schools muslim league
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..