എം.കെ. വർഗീസ്
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍സ്ഥാനത്തേക്ക് കോണ്‍ഗ്രസ് വിമതനെ പരിഗണിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷത്ത് ധാരണയായി. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എം.കെ.വര്‍ഗീസിനെ മേയറാക്കുന്നതിനാണ് ധാരണയായിട്ടുള്ളത്. വര്‍ഗീസിന് ആദ്യത്തെ രണ്ടു വര്‍ഷം നല്‍കാനാണ് തീരുമാനം. മന്ത്രി എ.സി. മൊയ്തീനടക്കമുള്ള സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
അഞ്ചു വര്‍ഷം തന്നെ മേയറാക്കണമെന്ന വര്‍ഗീസിന്റെ നിലപാടാണ് തീരുമാനം വൈകാന്‍ കാരണം. അഞ്ചു വര്‍ഷം എന്നത് സിപിഎം നേതാക്കള്‍ അംഗീകരിച്ചിരുന്നില്ല. പിന്നീട് മൂന്ന് വര്‍ഷമെന്ന് വര്‍ഗീസ് നിലപാടെടുത്തു. എന്നാല്‍ ഇതും തീരുമാനമായില്ല. ഒടുവില്‍ ശനിയാഴ്ച രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് ആദ്യ രണ്ടു വര്‍ഷം വര്‍ഗീസിനെ മേയറാക്കാമെന്ന തീരുമാനം അംഗീകരിച്ചത്. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം സിപിഎമ്മും സിപിഐയും മേയര്‍ സ്ഥാനം പങ്കിടാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകീട്ടോടെയുണ്ടാകും.
54 ഡിവിഷനുകളുള്ള തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ്- 24, യു.ഡി.എഫ്- 23, എന്‍.ഡി.എ.- ആറ്, കോണ്‍ഗ്രസ് വിമതന്‍-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
Content Highlights: Congress rebel MK Varghese becomes Thrissur mayor; Agreed in the LDF
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..