കോൺഗ്രസ് എംപിമാർ പാർലമെന്റിൽ നിന്ന് വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തുന്നു | ഫോട്ടോ: സാബു സ്കറിയ/ മാതൃഭൂമി
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഇന്നും കോണ്‍ഗ്രസ് പ്രതിഷേധം. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എംപിമാര്‍ വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചതോടെ എംപിമാരെ പോലീസ് കസ്റ്റിഡിയില്‍ എടുത്തു. എഐസിസി ആസ്ഥാനത്തിന് മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം അരങ്ങേറി. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്ത് നീക്കി.
തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ പ്രതിഷേധിച്ച നേതാക്കളേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, രമേശ് ചെന്നിത്തല, ഡിസിസി പ്രസിഡന്റ് പാലോട് രവി എന്നിവരുടെ നേതൃത്വത്തിലാണ് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. രാജ്ഭവന്റെ മുന്നില്‍ ബാരിക്കേഡ് വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. പിന്നീട് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സോണിയാ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)ചൊവ്വാഴ്ച ആറുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. രാവിലെ 11-ന് തുടങ്ങിയ ചോദ്യംചെയ്യല്‍ വൈകീട്ട് ഏഴുവരെ നീണ്ടു. ചോദ്യംചെയ്യല്‍ ഇന്നും തുടരുകയാണ്. സോണിയയെ ചോദ്യംചെയ്യുന്നില് പ്രതിഷേധിച്ച് ഇന്നലെ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയ രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയും എം.പി.മാരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കിങ്സ് വേ ക്യാമ്പ് സ്റ്റേഷനിലേക്ക് മാറ്റിയ ഇവരെ സോണിയയുടെ ചോദ്യംചെയ്യല്‍ അവസാനിച്ച ശേഷമാണ് വിട്ടയച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..