വിവിധയിടങ്ങളിൽ കോൺഗ്രസ് പ്രതിഷേധം കനക്കുന്നു | Photo: ശിവപ്രസാദ് / മാതൃഭൂമി
തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരായ പ്രതിഷേധം കനക്കുന്നു. പ്രധാനമായും ഇന്ധനവിലയില്‍ ഏര്‍പ്പെടുത്തിയ സെസ്സിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. കൊച്ചി, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധം ശക്തമാക്കുകയാണ്. കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്.
ജനങ്ങള്‍ക്ക് അധികഭാരം ഏര്‍പ്പെടുത്തുന്ന വിഷയങ്ങള്‍ പുനഃപരിശോധിക്കണം. വെള്ളക്കരം, ഇന്ധനസെസ്സ് അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. നിലവില്‍ കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രതിഷേധമെങ്കിലും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
നിയമസഭയുടെ അകത്തും പുറത്തും പ്രതിഷേധങ്ങള്‍ കനക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ സത്യാഗ്രഹം ആരംഭിച്ചിരുന്നു. മഹാപ്രളയത്തിലും മഹാമാരിയിലും തകര്‍ന്ന ജനങ്ങള്‍ക്കുമീതെ പെയ്തിറങ്ങിയ മറ്റൊരു ദുരന്തമാണ് ബജറ്റ് എന്നാണ് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ കുറ്റപ്പെടുത്തിയത്.
Content Highlights: congress protest against kerala governments budget
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..