തരൂരിന് സംഘടിത പിന്തുണനല്‍കാതെ കേരളനേതൃത്വം;സോണിയയും രാഹുലും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നേക്കും


രാഹുൽ ഗാന്ധി, വേണു ഗോപാൽ, സോണിയ ഗാന്ധി, ശശി തരൂർ

തിരുവനന്തപുരം: ശശി തരൂര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരത്തിനിറങ്ങുമ്പോള്‍ ചോദ്യചിഹ്നമാകുന്നത് സ്വന്തം സംസ്ഥാനത്തെ സഹപ്രവര്‍ത്തകരുടെ പിന്തുണയാണ്. വിവിധ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിക്കാകും വോട്ടെന്ന നിലപാടിലാണ്. നെഹ്രു കുടുംബമാകട്ടെ, തങ്ങള്‍ ആരെയും പിന്തുണയ്ക്കുന്നില്ലെന്നാണ് പരസ്യമായി പറയുന്നതെങ്കിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെ അവരുടെ നിശ്ശബ്ദപിന്തുണയോടെയാണ് മത്സരിക്കുന്നത്.

കേരളത്തില്‍നിന്ന് 303 പേര്‍ക്കാണ് വോട്ടവകാശം. കേരളത്തില്‍നിന്നുള്ളവരുടെ ഒപ്പുകൂടി ചേര്‍ത്താണ് തരൂര്‍ പത്രിക നല്‍കിയത്. എന്നാല്‍, തരൂരിന് ഔദ്യോഗികസ്ഥാനാര്‍ഥിയുടെ പരിവേഷമില്ലാത്തതിനാല്‍ സംഘടിത പിന്തുണ ലഭിക്കുന്ന സാഹചര്യമില്ല. തരൂര്‍ സ്വന്തംനിലയ്ക്ക് വോട്ടുകള്‍ തേടേണ്ടിവരും.

വിപരീതസാഹചര്യത്തില്‍ തരൂര്‍ എന്തിന് മത്സരിക്കുന്നെന്ന ചോദ്യം ഉയരുന്നുണ്ട്. പുതുതലമുറയില്‍ താന്‍ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടിന് പിന്തുണ ലഭിക്കുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം. പ്രകടനപത്രികവരെ ഇറക്കിയാണ് തരൂരിന്റെ മത്സരം. അന്താരാഷ്ട്രതലത്തിലുള്ള തന്റെ അനുഭവപരിചയവും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം കരുതുന്നു.

പൂര്‍ണ രാഷ്ട്രീയക്കാരനായിരുന്നില്ലെന്ന വിമര്‍ശനത്തിനും അദ്ദേഹം മറുപടിപറയുന്നുണ്ട്. പാര്‍ട്ടിയിലെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ പൂര്‍ണരാഷ്ട്രീയക്കാരനല്ലാത്ത ഒരാള്‍ അധ്യക്ഷസ്ഥാനത്ത് വരുന്നതാകും ഉചിതമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മത്സരത്തിനിറങ്ങിയെങ്കിലും അവസാനനിമിഷം ധാരണയുടെ അടിസ്ഥാനത്തില്‍ തരൂര്‍ പിന്തിരിയുമെന്ന് കരുതുന്നവരുമുണ്ട്. തരൂരിനെ വര്‍ക്കിങ് പ്രസിഡന്റോ, വൈസ് പ്രസിഡന്റോ ആക്കാനുള്ള വിശാലത ഹൈക്കമാന്‍ഡ് പ്രകടിപ്പിക്കുമെന്ന വിശ്വാസം പുലര്‍ത്തുന്നവരുമുണ്ട്.

തരൂര്‍ പിന്മാറണം

അന്താരാഷ്ട്രതലത്തിലുള്ള തരൂരിന്റെ കഴിവുകള്‍ അംഗീകരിക്കുമ്പോള്‍ത്തന്നെ ശശി തരൂര്‍ ഒരു പൂര്‍ണ രാഷ്ട്രീയക്കാരല്ല. കോണ്‍ഗ്രസ് പ്രസിഡന്റിനെ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കുന്നതിനുള്ള അവസരം അദ്ദേഹം ഒരുക്കണം -കൊടിക്കുന്നില്‍ സുരേഷ് എം.പി.

ഖാര്‍ഗെ ജയിച്ചാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടിവരും

ന്യൂഡല്‍ഹി: ഖാര്‍ഗെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാല്‍, 'ഒരാള്‍ക്ക് ഒരുപദവി'യെന്ന കോണ്‍ഗ്രസ് നയം പാലിക്കാനായി എണ്‍പതുകാരനായ ഖാര്‍ഗെയ്ക്ക് രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടിവന്നേക്കും. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ആരെയും ഔദ്യോഗികമായി പിന്തുണയ്ക്കില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നെങ്കിലും ഖാര്‍ഗെ മത്സരിക്കണമെന്ന് അവര്‍ താത്പര്യപ്പെട്ടതായാണ് അറിയുന്നത്. അതേസമയം, തങ്ങളുടെ നിഷ്പക്ഷത പാലിക്കാനായി സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നേക്കും.

വെള്ളിയാഴ്ച രാവിലെ രാജ്ഘട്ടിലെ ഗാന്ധിസമാധിയിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചശേഷം ആരാധകരുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് തരൂര്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി പത്രിക നല്‍കിയത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ തനിക്ക് വോട്ടുചെയ്യണമെന്ന് തരൂര്‍ പറഞ്ഞു.

പ്രായമുണ്ടെങ്കിലും ഇന്ത്യ യുവാക്കളുടെ രാജ്യമാണെന്ന രാജീവ് ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ച തരൂര്‍, പാര്‍ട്ടിയെ നവീകരിക്കുന്നതിനുള്ള പ്രകടനപത്രികയും പ്രദര്‍ശിപ്പിച്ചു. കുട്ടിക്കാലം മുതല്‍ കോണ്‍ഗ്രസ് ആശയത്തില്‍ വിശ്വസിക്കുന്ന തനിക്ക് അഭിമാനനിമിഷമാണിതെന്ന് പത്രിക സമര്‍പ്പിച്ചശേഷം ഖാര്‍ഗെ പ്രതികരിച്ചു. എല്ലാ നേതാക്കളുടെയും പിന്തുണയുള്ള തനിക്ക് വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അധ്യക്ഷതിരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള തീയതി കഴിഞ്ഞാലേ ഒക്ടോബര്‍ 17-ന് വോട്ടെടുപ്പ് വേണ്ടിവരുമോയെന്ന് ഉറപ്പിക്കാനാവുകയുള്ളൂവെന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേഷ് പറഞ്ഞു.

Content Highlights: congress president poll, kharge vs tharoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022

Most Commented