കോണ്‍ഗ്രസ് അധ്യക്ഷപദവി: മത്സരത്തിന് മലയാളിയെത്തുന്നത് ഒന്നേകാല്‍ നൂറ്റാണ്ടിനുശേഷം


സി. സാന്ദീപനി

1897-ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്ന സര്‍ സി. ശങ്കരന്‍ നായരാണ് കോണ്‍ഗ്രസ് അധ്യക്ഷപദത്തിലെത്തിയ ഏക മലയാളി.

ചേറ്റൂർ ശങ്കരൻ നായർ, ശശി തരൂർ

കോട്ടയ്ക്കല്‍: ശശി തരൂര്‍ മലയാളികള്‍ക്ക് മറ്റൊരു 'ചരിത്രപുരുഷന്‍' ആകുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഒന്നേകാല്‍ നൂറ്റാണ്ടിനുശേഷം മത്സരിക്കാനെങ്കിലും ഒരു മലയാളിയുടെ പേര് ഉയര്‍ന്നുവന്നത് തരൂരിലൂടെയാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായുള്ള പോരാട്ടത്തില്‍ ജയിച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ തരൂര്‍ സവിശേഷ ഇടംനേടും.

1897-ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്ന സര്‍ സി. ശങ്കരന്‍ നായരാണ് കോണ്‍ഗ്രസ് അധ്യക്ഷപദത്തിലെത്തിയ ഏക മലയാളി. പിന്നീട് ശശി തരൂരിലൂടെ ഇപ്പോഴാണ് ആ തസ്തികയിലേക്ക് ഒരു മലയാളിയുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്നത്. പാലക്കാട്ട് വേരുകളുള്ള തരൂര്‍ കുടുംബാംഗമാണ് ശശി തരൂര്‍. സി. ശങ്കരന്‍ നായര്‍ ജനിച്ചത് പാലക്കാട് മങ്കരയിലെ ചേറ്റൂര്‍ തറവാട്ടിലും.അഭിഭാഷകനായും മുന്‍സിഫ് ആയും ജോലിനോക്കിയ ശങ്കരന്‍ നായര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ 'കമാന്‍ഡര്‍ ഓഫ് ഇന്ത്യന്‍ എംപയര്‍', 'സര്‍' എന്നീ പദവികള്‍ നല്‍കിയിരുന്നു. വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗണ്‍സിലില്‍ അംഗവുമായിരുന്നു ശങ്കരന്‍ നായര്‍. 1897-ല്‍ അമരാവതിയില്‍ കൂടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ ശങ്കരന്‍ നായര്‍ അധ്യക്ഷപദം വഹിച്ചു. ഐകകണ്‌ഠ്യേനയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

ജലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ശങ്കരന്‍ നായര്‍ വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗണ്‍സിലില്‍നിന്നു രാജിവെച്ചു. ഈ ക്രൂരതയ്ക്കെതിരേ ഇംഗ്ലണ്ടില്‍ചെന്ന് കേസ് വാദിച്ചു. ബ്രിട്ടീഷ് ഏകാധിപത്യത്തിനെതിരേ, നമ്മെ അടിമകളെപ്പോലെ കാണുന്ന അവരുടെ ഉടമമനോഭാവത്തിനെതിരേ ശങ്കരന്‍ നായര്‍ ശബ്ദിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ പ്രസിദ്ധീകരണവിഭാഗം പുറത്തിറക്കിയ 'നവഭാരതശില്പികള്‍' പരമ്പരയില്‍പ്പെട്ട പുസ്തകത്തില്‍ മരുമകന്‍ കെ.പി.എസ്. മേനോന്‍ ശങ്കരന്‍ നായരുടെ ജീവിതകഥ വിവരിക്കുന്നുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മംഗലം ഗോപിനാഥ് പറഞ്ഞു.

തരൂര്‍ ഇന്ന് ഹൈദരാബാദില്‍; നാഗ്പുരിലെ പര്യടനം പൂര്‍ത്തിയാക്കി

വാര്‍ധ ആശ്രമത്തിലുള്ളവരുമായി ശശി തരൂര്‍ സംസാരിക്കുന്നു.

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം ശനിയാഴ്ച നാഗ്പുരിലെത്തിയ ശശി തരൂര്‍ പര്യടനം പൂര്‍ത്തിയാക്കി ഞായറാഴ്ച വൈകുന്നേരം ഹൈദരാബാദിലേക്ക് പോയി. തിങ്കളാഴ്ച ഹൈദരാബാദില്‍ പ്രചാരണം നടത്തും. രാവിലെ വാര്‍ധയിലെ സേവാശ്രമമാണ് ആദ്യം സന്ദര്‍ശിച്ചത്. വലിയ സ്വീകരണമാണ് അവിടെ തരൂരിന് ലഭിച്ചത്. തുടര്‍ന്ന് പവനാറിലെ ആചാര്യ വിനോബ ഭാവെയുടെ ആശ്രമം സന്ദര്‍ശിച്ചു. പിന്നീട് നാഗ്പുരില്‍ തിരിച്ചെത്തിയ ശശി തരൂര്‍, കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും യോഗത്തില്‍ സംസാരിച്ചു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സമുന്നത നേതാവാണ്. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ മാറ്റംകൊണ്ടുവരാന്‍ അദ്ദേഹത്തിനാവില്ലെന്ന് ശശി തരൂര്‍ യോഗത്തില്‍ പറഞ്ഞു. ഞങ്ങള്‍ പരസ്പരം മത്സരിക്കുമെങ്കിലും ഒരിക്കലും ശത്രുക്കളല്ല. ഈ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവിക്കുവേണ്ടിയാണ്. ഗാന്ധികുടുംബത്തിന് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.


Content Highlights: Congress president election Shashi Tharoor Chettur Shankaran Nair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented