ഭിന്നത മാറ്റിവെച്ച് ഒന്നിച്ചിട്ടും തരൂരിന് പിന്തുണ ലഭിച്ചതില്‍ ഗ്രൂപ്പുകള്‍ക്ക് ആശങ്ക


എം.പി. സൂര്യദാസ്

പ്രബലരായ നേതാക്കളെല്ലാം ഒന്നടങ്കം എതിര്‍ത്തിട്ടും തരൂരിന് പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞതാണ് ഇപ്പോള്‍ നേതൃത്വത്തെ ആശങ്കയിലാക്കുന്നത്.

ശശി തരൂർ വോട്ടുചെയ്യാൻ എത്തിയപ്പോൾ. ഫോട്ടോ - ബിജു വർഗീസ്, മാതൃഭൂമി

കോഴിക്കോട്: ഭിന്നതകള്‍ മാറ്റിവെച്ച് യോജിച്ച് ഗ്രൂപ്പുകള്‍ പരസ്യമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണച്ചിട്ടും ശശി തരൂരിന് കേരളത്തില്‍നിന്ന് ലഭിച്ച പിന്തുണയില്‍ ആശങ്കപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് അധ്യക്ഷതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആകെ പോള്‍ചെയ്ത 287 വോട്ടില്‍ നൂറിലേറെ വോട്ടുകള്‍ ശശി തരൂരിന് ലഭിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് തരൂര്‍ അനുകൂലികള്‍. മുതിര്‍ന്നനേതാവ് എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പരസ്യമായും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉമ്മന്‍ചാണ്ടിയും രഹസ്യമായും ഖാര്‍ഗെക്കായി രംഗത്തുണ്ടായിരുന്നു.

കേരളത്തില്‍ അടുത്തിടെ പുനഃസംഘടിപ്പിച്ച കെ.പി.സി.സി. അംഗങ്ങളുടെ പട്ടിക എ, ഐ ഗ്രൂപ്പുകളും ഗ്രൂപ്പില്ലെന്ന് അവകാശപ്പെടുന്നവരുടെ പുതിയ ഗ്രൂപ്പായ കെ.സി. വേണുഗോപാല്‍ വിഭാഗവും ചേര്‍ന്നാണ് തയ്യാറാക്കിയത്. ഈ മൂന്നുവിഭാഗങ്ങള്‍ വീതംവെച്ചെടുത്ത കെ.പി.സി.സി. അംഗങ്ങളായ 310 പേരില്‍ 287 അംഗങ്ങളാണ് തിങ്കളാഴ്ച വോട്ട് രേഖപ്പെടുത്തിയത്. അംഗങ്ങളായി നിശ്ചയിച്ചവരുടെ അനിഷ്ടം വകവെക്കാതെയാണ് ഇതില്‍ നൂറിലേറെപ്പേര്‍ ശശി തരൂരിന് വോട്ടുചെയ്തതെന്ന് തരൂര്‍ ക്യാമ്പിലെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ ഭൂരിപക്ഷം അംഗങ്ങളും തരൂരിനായി പരസ്യമായി രംഗത്തുവന്നു.

ഗ്രൂപ്പുരഹിത പോരാട്ടം ഏറ്റെടുത്ത് എ, ഐ ഗ്രൂപ്പുകളെ അരുക്കാക്കാന്‍ ഇറങ്ങിത്തിരിച്ച കെ.പി.സി.സി. പ്രസിഡന്റ് സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മാസങ്ങളോളം പരിശ്രമിച്ചിട്ടും ഫലം കാണാത്തിടത്താണ് ശശി തരൂരിന്റെ രംഗപ്രവേശനത്തോടെ എ, ഐ ഗ്രൂപ്പുകളും ഗ്രൂപ്പ് വിരോധികളായ കെ. സുധാകരനും വി.ഡി. സതീശനും എല്ലാം ഐക്യപ്പെട്ടത്. പ്രബലരായ നേതാക്കളെല്ലാം ഒന്നടങ്കം എതിര്‍ത്തിട്ടും തരൂരിന് പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞതാണ് ഇപ്പോള്‍ നേതൃത്വത്തെ ആശങ്കയിലാക്കുന്നത്.

ഖാര്‍ഗെയ്ക്ക് ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷം നല്‍കാതെ നിഷ്പക്ഷമായാണ് വോട്ടെടുപ്പ് നടന്നതെങ്കില്‍ തരൂരിന്റെ വിജയമുറപ്പായിരുന്നുവെന്ന് അദ്ദേഹത്തെ അനുകൂലിച്ചവര്‍ പറയുന്നു. തരൂരിനുള്ള സ്വീകാര്യതയില്‍ ഭയപ്പെടുന്ന കേരളത്തിലെ ചില നേതാക്കളാണ് അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ രംഗത്തിറങ്ങിയത്. എങ്കിലും സാധാരണ പ്രവര്‍ത്തകര്‍ തരൂരിനൊപ്പമാണെന്ന് തെളിഞ്ഞതായി ഇവര്‍ അവകാശപ്പെടുന്നു. ബുധനാഴ്ച നടക്കുന്ന വോട്ടെണ്ണലിന് ശശി തരൂരിനെ അനുകൂലിക്കുന്നവര്‍ കോഴിക്കോട്ടുനിന്ന് ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്.

Content Highlights: Congress president election Shashi Tharoor A,I groups


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented