മത്സരത്തിന് ഒരുങ്ങി തന്നെ; മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയാമെന്ന് തരൂര്‍, ഹിന്ദിയിലും മറുപടി


ശശി തരൂർ |ഫോട്ടോ:ANI

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളാതെ ശശി തരൂര്‍. കാത്തിരിക്കൂവെന്നും താന്‍ മത്സരിക്കുമോ ഇല്ലയോ എന്നത് മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയാമെന്നും തരൂര്‍ വ്യക്തമാക്കി. കൂടിയാലോചനകള്‍ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ പരിഷ്‌കരണം ആവശ്യപ്പെട്ട് രംഗത്തെത്തിയ ജി23 നേതാക്കളില്‍ ഉള്‍പ്പെട്ടയാളാണ് തരൂര്‍. മാതൃഭൂമി ഡോട്ട് കോമില്‍ എഴുതിയ ലേഖനത്തിലൂടെയാണ് തരൂര്‍ മത്സരിക്കാനുള്ള സാധ്യത പരോക്ഷമായി സൂചിപ്പിച്ചത്. ഇത് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

'സെപ്റ്റംബര്‍ 22നാണ് വിജ്ഞാപനം ഇറങ്ങുന്നത്. മൂന്നാഴ്ച ഇനിയും ഉണ്ട്. അതിനുള്ളില്‍ എല്ലാം മനസ്സിലാക്കി ആളുകളുമായി സംസാരിച്ച് തീരുമാനം എടുക്കണം. വിജ്ഞാപനം ഇറങ്ങാത്തതിനാല്‍ പെട്ടെന്ന് തീരുമാനം എടുക്കാനാകില്ല. അതുവരെ കാത്തിരിക്കൂ' ഇന്ന് തിരുവനന്തപുരത്ത് തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.



താന്‍ മത്സരിക്കുമോ ഇല്ലയോ എന്നത് പറയാനാവില്ല. ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ മത്സരം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദിമേഖലയില്‍ നിന്നുള്ള ആള്‍ അധ്യക്ഷ സ്ഥാനത്തേക്ക് എന്ന ചോദ്യത്തിന് തനിക്ക് ഹിന്ദിയും വഴങ്ങുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹിന്ദിയില്‍ തന്നെയായിരുന്നു തരൂര്‍ മറുപടി നല്‍കിയത്. 'ആ മേഖലയില്‍ നിന്നുള്ള ആള്‍ വേണമെങ്കില്‍ തിരഞ്ഞെടുപ്പിലൂടെ വരട്ടെ. ഇന്ത്യക്കാരന്‍ ആകുകയാണ് പ്രധാനം' ഹിന്ദിയില്‍ തരൂര്‍ മറുപടി നല്‍കി.

ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മത്സരിക്കാന്‍ തരൂര്‍ യോഗ്യനാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ സുധാകരന്റെ മറുപടി. മത്സരിക്കാന്‍ സുധാകരനും തരൂരിനും അവകാശമുണ്ട്. ശശി തരൂര്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ജനാധിപത്യ പ്രക്രിയയിലൂടെ തങ്ങളതിന് പരിഹാരം കാണുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


Content Highlights: congress president election-shashi tharoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented