
ബ്ലോക്ക് കമ്മറ്റിയ യോഗത്തിലുണ്ടായ സംഘർഷം
തിരുവല്ല: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തിരുവല്ല ടൗണ്‍ കോണ്‍ഗ്രസ് കമ്മറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ഇതേ തുടര്‍ന്നുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
വൈ.എം.സി.എ ഹാളിലാണ് തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ യോഗം രാവിലെ ചേര്‍ന്നത്. യോഗം ആരംഭിച്ചത് മുതല്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് പിന്നീട് വാക്കു തര്‍ക്കത്തിലേക്കും അസഭ്യവര്‍ഷത്തിലേക്കും നീളുകയായിരുന്നു.
ഇത് പിന്നീട് കയ്യാങ്കളിക്കും കസേരയേറിനും കാരണമായി. പിന്നീട് പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. യോഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ സാന്നിധ്യത്തിലായിരുന്നു സംഘര്‍ഷം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യപ്രവര്‍ത്തകരെ ബലമായി പുറത്താക്കി.
പിരിച്ചുവിട്ട കമ്മറ്റിയുടെ പ്രസിഡന്റ് അടക്കമുള്ള പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേരുമെന്ന് സൂചനയുണ്ട്.
Content Highlights: Congress party meeting turns ugly as clash
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..