തദ്ദേശ തിരഞ്ഞെടുപ്പ്; പ്രോക്‌സി-പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തുന്നതിനെതിരെ കോണ്‍ഗ്രസ്


തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ടുകള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം. പ്രോക്‌സി വോട്ടുകള്‍ ഏര്‍പ്പെടുത്തുന്നത് ജനവിധി അട്ടിമറിക്കാനേ സഹായിക്കൂകയുള്ളുവെന്നും ഭരണം പിടിക്കാനുള്ള സിപിഎമ്മിന്റെ രഹസ്യനീക്കത്തിന് സഹായകമായ നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റേതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഒക്ടോബര്‍ അവസാനത്തോടെ തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. എന്നാല്‍ ഈ ഘട്ടത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാവുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോവിഡ് രോഗികള്‍ക്കും, നിരീക്ഷണത്തിലുള്ളവര്‍ക്കും 65 വയസ്സ് കഴിഞ്ഞവര്‍ക്കും പോസ്റ്റല്‍വോട്ട്/ പ്രോക്‌സി വോട്ട്(വോട്ടര്‍ക്ക് വേണ്ടി വീട്ടിലെ മറ്റൊരാള്‍ക്ക് വോട്ട് ചെയ്യാം) എന്നാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്. ഇത് സാധ്യമാവുന്ന തരത്തില്‍ പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യണമെന്നും വോട്ടെടുപ്പിന്റെ സമയം ഒരു മണിക്കൂര്‍ കൂടി നീട്ടണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത്ത്-മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം.

എന്നാല്‍ ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്. തുച്ഛമായ വോട്ടുകള്‍ക്കാണ് പഞ്ചായത്തിലേയോ വാര്‍ഡിലേയോ ഭരണം മാറുന്നത്, അതിനാല്‍ സമ്മതിദായകരില്‍ സമ്മര്‍ദ്ദം ചെലുത്തി വോട്ട് മറിക്കാന്‍ സിപിഎം ശ്രമിക്കും, തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാവും, രാഷ്ട്രീയ കക്ഷികളോട് ആലോചിക്കാതെ ഈ തീരുമാനം കൈക്കൊള്ളുന്നതില്‍ കോണ്‍ഗ്രസ് എതിര്‍പ്പറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് വിളിച്ച് എതിര്‍പ്പറിയിച്ചിട്ടുണ്ട്.

Content Highlights: Congress opposes Postal-Proxy votes system in Kerala Local Body election 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented