കോണ്‍ഗ്രസ് ഓഫീസുകളില്‍ നിയമനം അഞ്ചു വര്‍ഷത്തേക്ക്; മാര്‍ഗരേഖയായി


അനിഷ് ജേക്കബ്

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കെ.പി.സി.സി. ഓഫീസ് ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റാഫ് നിയമനത്തിനുള്ള മാര്‍ഗരേഖയായി. ഓരോ തസ്തികയ്ക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, പാര്‍ട്ടിക്കൂറ്, പ്രവര്‍ത്തനപരിചയം എന്നിവ നിര്‍ബന്ധമാക്കി. അഞ്ചു വര്‍ഷത്തേക്കായിരിക്കും സാധാരണ നിയമനം. പ്രവര്‍ത്തനം തൃപ്തികരമെങ്കില്‍ കരാര്‍ നീട്ടിനല്‍കാം

പത്തിന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാര്‍ഗരേഖ ഡി.സി.സി. ഓഫീസുകളിലെ സ്റ്റാഫ് നിയമനത്തിനും ബാധകമാണ്.

നിയമനം സംബന്ധിച്ച മാര്‍ഗരേഖയ്ക്ക് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ അംഗീകാരം നല്‍കി. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായതിനെത്തുടര്‍ന്നാണ് നിയമനത്തിന് വ്യവസ്ഥ ഏര്‍പ്പെടുത്താന്‍ നേതൃത്വം തീരുമാനിച്ചത്. ഓഫീസ് കാര്യങ്ങളുടെ നിര്‍വഹണിത്തിന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.

മാര്‍ഗനിര്‍ദേശങ്ങള്‍

  • നിയമനത്തിന് ഉദ്യോഗാര്‍ഥി താമസിക്കുന്ന പ്രദേശത്തെ ബൂത്ത് മുതല്‍ ഡി.സി.സി. വരെയുള്ള എല്ലാ തലങ്ങളിലെയും പ്രസിഡന്റുമാരുടെ അന്വേഷണ റിപ്പോര്‍ട്ടും ശുപാര്‍ശയും വേണം
  • കെ.പി.സി.സി.യില്‍ നാലു ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ പരമാവധി 18 പേരും ഡി.സി.സി. കളില്‍ ഏഴു പേരുമേ ജീവനക്കാരായി ഉണ്ടാകൂ
  • സന്നദ്ധ പ്രവര്‍ത്തനമായി ജോലിചെയ്യാന്‍ കഴിയുന്നവരുണ്ടെങ്കില്‍ പരിഗണിക്കണം
  • ആകെ ഒഴിവിന്റെ 50 ശതമാനം 45 വയസ്സില്‍ താഴെയുള്ള വനിതകള്‍, പിന്നാക്ക വിഭാഗക്കാര്‍ തുടങ്ങിയവരാകണം
  • ആദ്യ ആറു മാസം പരിശീലനകാലം
  • പരമാവധി 65 വയസ്സ്

Content Highlights: congress offices staff appointment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented