കോണ്‍ഗ്രസ് ബിജെപിക്ക് ബദലല്ല; നശിച്ച് നാമാവശേഷമാകുന്നത് ഖേദകരം- പിണറായി വിജയന്‍


Pinarayi Vijayan

തിരുവനന്തപുരം: കോണ്‍ഗ്രസ് സഖ്യത്തോടുള്ള സംസ്ഥാന ഘടകത്തിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളിലെ സ്ഥിതി അനുസരിച്ച് ദേശീയതലത്തില്‍ നിലപാടെന്ന രീതിയിലാണ് സി.പി.എമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. കോണ്‍ഗ്രസ് ഒരിക്കലും ബി.ജെ.പിക്ക് ബദല്‍ അല്ലെന്നും നിലവില്‍ കോണ്‍ഗ്രസ് നശിച്ച് നാമാവിശേഷമാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ഖേദകരമാണെന്നും ചിന്ത വാരികയിലെഴുതിയ ലേഖനത്തില്‍ പിണറായി പറയുന്നു.

സ്വാതന്ത്ര്യസമര കാലം മുതല്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇപ്പോള്‍ സ്വയം നശിക്കാന്‍ അവര്‍ തീരുമാനിച്ച സ്ഥിതിയാണ്. ഇതില്‍ നിന്ന് അവരെ രക്ഷിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല. രൂപീകരിക്കപ്പെട്ടപ്പോള്‍ മുതല്‍ മതേതരത്വത്തിന്റെ അശമുള്ള പാര്‍ട്ടിയായിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ലെന്ന സ്ഥിതി ആശങ്കയുണ്ടാക്കുന്നതും ഖേദകരവുമാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നത് അവരുടെ നേതാക്കള്‍ പരസ്യമായി പറയുന്നുവെന്നും പിണറായി ലേഖനത്തില്‍ പറയുന്നു.

സമീപകാല രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാക്കളെ ഉദാഹരണ സഹിതം എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രിയുടെ ലേഖനം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമായിരുന്നവര്‍ പോലും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുന്നു. കര്‍ണാടകയില്‍ റിസോര്‍ട്ടിലേക്ക് മാറ്റിയ പല കോണ്‍ഗ്രസ് എം.എല്‍.എമാരും ഇന്ന് ബി.ജെ.പി എംഎല്‍എമാരാണ്. അധികാരത്തിന് വേണ്ടി മറുപക്ഷത്ത് ചാടി പാര്‍ട്ടി ഭരണത്തെ അട്ടിമറിച്ച ചരിത്രമാണ് കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും.

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെട്ടിരുന്ന നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ മുതല്‍ നിരവധി നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോയ നേതാക്കളുടെ പട്ടിക മുഖ്യമന്ത്രി നിരത്തുന്നത്. എന്നാല്‍ കേരളത്തില്‍ സ്ഥിതി മറ്റൊന്നാണ്. ബി.ജെ.പി അല്ല കോണ്‍ഗ്രസ് വിടുന്ന നേതാക്കള്‍ തിരഞ്ഞെടുക്കുന്നത്. മതനിരപേക്ഷതയെ അനുകൂലിക്കുന്ന നേതാക്കള്‍ ഇടത്പക്ഷത്തേക്ക് വരികയാണെന്നും മുഖ്യമന്ത്രി കുറിച്ചു.

കോണ്‍ഗ്രസിന് അസ്ഥിത്വം നഷ്ടപ്പെട്ടുവെന്നും സംസ്ഥാനത്ത് പാര്‍ട്ടി തലപ്പത്തുള്ള പലരും സംഘപരിവാര്‍ മനസ്സുള്ളവരാണെന്നും അടുത്തിടെ പാര്‍ട്ടി വിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്ന കെ.പി അനില്‍ കുമാര്‍ പറഞ്ഞതും മുഖ്യമന്ത്രി കുറിച്ചു. കെ.പി.സി.സി സെക്രട്ടറിമാരുള്‍പ്പെടെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്കെത്തിയതും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന നേതാക്കള്‍ പോലും കോണ്‍ഗ്രസ് വിട്ട ശേഷം കേരളത്തില്‍ ഇടത് മുന്നണിക്ക് ഒപ്പമാണെന്നും പി.സി ചാക്കോയെ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പറയുന്നു.

കേരളത്തില്‍ ബി.ജെ.പി അല്ല കോണ്‍ഗ്രസിന് ബദല്‍ എന്ന് ഉന്നിപ്പറയുകയാണ് മുഖ്യമന്ത്രി ലേഖനത്തിലൂടെ. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസ്ഥയില്‍ മുതിര്‍ന്ന നേതാക്കള്‍ പരിതപിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് ആരോപിച്ച് എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കള്‍ ഇടതുപക്ഷത്തിനൊപ്പം നിലനിന്നിരുന്നുവെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ പറയുന്നു.

Content Highlights: Congress not the alternative for BJP says CM Pinarayi vijayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented