ഇബ്രാഹിംകുട്ടി കല്ലാർ(ഇടുക്കി ഡിസിസി പ്രസിഡന്റ്) | Screengrab: Mathrubhumi News
ഇടുക്കി: ഇടുക്കിയിലെ ഭൂമി വിഷയങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് വീണ്ടും പ്രതിഷേധത്തിനൊരുങ്ങുന്നു. നാളെ മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. മലയോര ജനതയെ വഞ്ചിക്കുന്ന നടപടിയാണ് പിണറായി സര്‍ക്കാര്‍ തുടരുന്നതെന്നാണ് ആരോപണം.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഭൂവിഷയങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയാക്കുകയാണ് കോണ്‍ഗ്രസ്. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് വീണ്ടും സമരത്തിനൊരുങ്ങുന്നത്. ഭൂപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ കൈക്കൊണ്ട നടപടികള്‍ അട്ടിമറിക്കപ്പെട്ടെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിക്കുന്നു.
1993ലെയും 19964ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്നും വിഷയത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം. ഇതില്‍ നടപടി സ്വീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും ഇടുക്കി ഡിസിസി പ്രസിഡന്റ് പറഞ്ഞു.
സംസ്ഥാനത്തെ മറ്റ് പതിമൂന്ന് ജില്ലകളിലേയും പട്ടയ ഉടമകള്‍ക്ക് നല്‍കുന്ന അവകാശം ഇടുക്കിയിലെ ജനങ്ങള്‍ക്ക് അവഗണിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം അനുഷ്ഠിച്ചിരുന്നു. അതേസമയം സമാന ആവശ്യമുന്നയിച്ച് കേരളകോണ്‍ഗ്രസ് നടത്തുന്ന റിലേ സത്യാഗ്രഹം പതിനേഴ് ദിവസം പിന്നിട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..