ശിലാഫലകം അടിച്ചു തകര്‍ത്ത ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍; കുഴഞ്ഞുവീണതിനേ തുടര്‍ന്ന് ആശുപത്രിയില്‍


വെള്ളനാട് കിടങ്ങുമ്മൽ ആരോഗ്യ ഉപകേന്ദ്രത്തിന്റെ ശിലാഫലകം ജില്ലാപ്പഞ്ചായത്തംഗവും വെള്ളനാട് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വെള്ളനാട് ശശി ചുറ്റികകൊണ്ട് അടിച്ചുതകർക്കുന്നു.

വെള്ളനാട്(തിരുവനന്തപുരം): കിടങ്ങുമ്മല്‍ ആരോഗ്യ ഉപകേന്ദ്രത്തിന്റെ ശിലാഫലകം അടിച്ചു തകര്‍ത്ത ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍. കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്തംഗവും വെള്ളനാട് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വെള്ളനാട് ശശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ ശശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാരജാക്കും.

കഴിഞ്ഞ 11-ന് ഉദ്ഘാടനം ചെയ്ത ആരോഗ്യ ഉപകേന്ദ്രത്തിലെ ശിലാഫലകമാണ് വെള്ളനാട് ശശി അടിച്ചുതകര്‍ത്തത്. ശിലാഫലകത്തില്‍ പേരില്ല, ഉദ്ഘാടനച്ചടങ്ങിനു ക്ഷണിച്ചില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് ശിലാഫലകം തകര്‍ത്തതെന്നാണ് ആരോപണം. സംഭവത്തില്‍ പഞ്ചായത്തധികൃതര്‍ ആര്യനാട് പോലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മാണം തുടങ്ങിയത്. ഭരണസമിതിയുടെ കലാവധി കഴിയാറായപ്പോള്‍ കെട്ടിടത്തിന്റെ പണി മുക്കാല്‍ ഭാഗമേ പൂര്‍ത്തിയാക്കാനായുള്ളൂ. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഈ സ്ഥാപനം അടൂര്‍ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ശിലാസ്ഥാപനം നടത്തി.

പുതിയ ഭരണസമിതി അധികാരത്തിലെത്തിയപ്പോള്‍ സബ് സെന്ററിന്റെ പണി പൂര്‍ത്തിയാക്കി പുതിയ ശിലാഫലകം സ്ഥാപിച്ച് ഉദ്ഘാടനം ചെയ്തു. നേരത്തേ സ്ഥാപിച്ച ശിലാഫലകം തറക്കല്ലിടല്‍ ചടങ്ങിന്റേതാക്കി മാറ്റി. പുതിയ ശിലാഫലകത്തില്‍ ജില്ലാപ്പഞ്ചായത്തംഗത്തിന്റെ പേരു ചേര്‍ക്കുകയോ പരിപാടിക്കു ക്ഷണിക്കുകയോ ചെയ്തിരുന്നില്ല.

Content Highlights: congress member arrested for smashes stone engraving inauguration board placed in health centre

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented