കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നാളെ നടക്കാനിരിക്കെ മുസ്ലിം ലീഗ് അടിയന്തര യോഗം വിളിച്ചു. നാളെ രാവിലെ പത്തിനാണ് ദേശീയ ഭാരവാഹികളുടെ യോഗം. 

രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് യോഗം. കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളില്‍ മുസ്ലിലീഗ് അതൃപ്തി അറിയിച്ചു. 

രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മക്കമുള്ള അവസരമാണെന്നാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, മനീഷ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും രാമക്ഷേത്ര നിര്‍മാണത്തെ പിന്തുച്ച് രംഗത്തെത്തിയിരുന്നു. 

കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ വിമര്‍ശിച്ച് നേരത്തെ തന്നെ സമസ്ത നേതാക്കള്‍ രംഗത്തെത്തിയിരുന്നു.