'എന്താണ് ഷാഫി, കത്തൊക്കെ കൊടുത്തെന്ന് കേട്ടു'; കത്ത് വിവാദത്തില്‍ മറുതന്ത്രവുമായി സിപിഎം


സ്വന്തം ലേഖകന്‍ 

ഇപ്പോഴത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ആയിരുന്ന കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ച ശുപാര്‍ശ കത്തും കുത്തിപ്പൊക്കിയിട്ടുണ്ട്.

സി.പി.എം. സ്ഥാപിച്ച ഫ്ലക്സ്

ത്ത് വിവാദത്തില്‍ പ്രതിരോധം തീർക്കാൻ യു.ഡി.എഫ്. കാലത്തെ കത്തുകൾ കുത്തിപ്പൊക്കി സി.പി.എം. എഴ് വര്‍ഷം മുമ്പ് യു.ഡി.എഫ്. അധികാരത്തിലിരുന്ന സമയത്ത് പലവിധ നിയമനങ്ങള്‍ക്കായി നടത്തിയ ശുപാര്‍ശ കത്തുകളാണ് സി.പി.എം. കുത്തിപ്പൊക്കിയത്. ഇതില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ കത്ത് നഗരസഭ ആസ്ഥാനത്തിന് മുന്നില്‍ ഫ്ലക്സടിച്ച് സ്ഥാപിക്കുകയും ചെയ്തു.

2011-ല്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കോണ്‍ഗ്രസിന് വേണ്ടി കോടതിയില്‍ ഹാജരായിട്ടുള്ളയാളിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്താണ് സി.പി.എം. പ്രധാന ആയുധമാക്കി ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനൊപ്പം ഇപ്പോഴത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ആയിരുന്ന കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ച ശുപാര്‍ശ കത്തും കുത്തിപ്പൊക്കിയിട്ടുണ്ട്.



ഇതിനുപുറമെ കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പി.ടി. തോമസിന് അയച്ച ശുപാര്‍ശ കത്ത്, ജോസഫ് വാഴക്കന്‍, ടി.എന്‍. പ്രതാപന്‍, കെ.പി. ധനപാലന്‍, പി.സി. വിഷ്ണുനാഥ്, എ.എ. ഷുക്കൂര്‍, എന്‍. പീതാംബരക്കുറുപ്പ്, ഷാഹിദ കമാല്‍, ഹൈബി ഈഡന്‍, കെ.എന്‍.എ. ഖാദര്‍, എ.പി. അനില്‍കുമാര്‍, സി.പി. ജോണ്‍, എം.എം. ഹസന്‍ തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ ശുപാര്‍ശ കത്തും പുറത്തു വന്നിട്ടുണ്ട്.

ഇവയെല്ലാം ഗവണ്‍മെന്റ് പ്ലീഡര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ളവയാണെന്നതാണ് ശ്രദ്ധേയം. കാലാകാലങ്ങളായി ഇരുമുന്നണികളും അധികാരത്തിലിരുന്ന സമയത്ത് അവര്‍ക്ക് വേണ്ടപ്പെട്ട അഭിഭാഷകരെ ഇങ്ങനെ നിയമിക്കാറുണ്ടെന്നുള്ളത് കീഴ്‌വഴക്കമാണ്. ഇതിനുള്ള ശുപാര്‍ശ കത്തുകളാണ് ഇപ്പോള്‍ പുറത്തു വന്നത്. തിരുവനന്തപുരം മേയറും സി.പി.എം. ജില്ലാ സെക്രട്ടറിയുമുള്‍പ്പെട്ട പിന്‍വാതില്‍ നിയമന വിവാദത്തിന് പ്രതിരോധം തീർക്കാൻ വേണ്ടി സി.പി.എം. സൈബര്‍ വിഭാഗമാണ് ഇവ ഉയര്‍ത്തിക്കൊണ്ട് വരുന്നത്.

കത്ത് വിവാദത്തിൽ ബി.ജെ.പിക്കൊപ്പം ശക്തമായിത്തന്നെ നഗരസഭയില്‍ കോണ്‍ഗ്രസും വലിയ സമരപരമ്പരകളാണ് നടത്തുന്നത്. ഇതിനൊപ്പം തൃശ്ശൂര്‍ നഗരസഭയിലും താത്കാലിക നിയമനത്തിന്റെ പേരില്‍ സി.പി.എം. പ്രതിരോധത്തിലായിരുന്നു. വിവാദം പാര്‍ട്ടിയെ പൂര്‍ണമായി ബാധിക്കുന്നതിന് മുമ്പ് യു.ഡി.എഫ്. കാലത്തും ഇങ്ങനെയായിരുന്നു എന്ന് സ്ഥാപിക്കുന്നതിനുള്ള തന്ത്രമാണ് സി.പി.എം. ഇപ്പോള്‍ ശുപാര്‍ശ കത്തുകള്‍ കുത്തിപ്പൊക്കി കൊണ്ടുവരുന്നതിലൂടെ നടപ്പിലാക്കുന്നത്. ഇത്തരം ശുപാര്‍ശകളില്‍ തെറ്റായി ഒന്നുമില്ല അത് കീഴ്‌വഴക്കം മാത്രമാണ് എന്നാകും എൽ.ഡി.എഫ്. സ്ഥാപിക്കുക.

എന്നാല്‍ താത്കാലിക നിയമനങ്ങള്‍ ചട്ടം ലംഘിച്ച് നടത്തി എന്നതാണ് മേയര്‍ക്കും സി.പി.എമ്മിനും നേരെ ഉയരുന്ന ആരോപണം. അതിനെ മറികടക്കാന്‍ സര്‍ക്കാര്‍ അഭിഭാഷക നിയമനത്തില്‍ ചട്ടം ലംഘിച്ചുവെന്ന് സ്ഥാപിക്കാനാകില്ല. എങ്കിലും വിവാദത്തിന്റെ മൂര്‍ച്ച കുറയ്ക്കാന്‍ പുതിയ തന്ത്രത്തിനാകുമോയെന്ന് കണ്ടറിയണം.

Content Highlights: Congress leaders sent recommendation letters to minister - letter controversy in thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented