എംഎം മണി |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: അര്‍ജന്റീനയെ പിന്തുണച്ച് ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പയെ തെറിവിളിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം.മണിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം.
പതിവ് പോലെ മറ്റുള്ളവരെ തെറിവിളിച്ചാലേ വലിയ ഫുട്‌ബോള്‍ കമ്പക്കാരനായി അംഗീകരിക്കപ്പെടുകയുള്ളൂ എന്നാണ് ധരിച്ചു വച്ചിരിക്കുന്നതെന്ന് തോന്നുന്നുവെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സിപിഎം എംഎല്‍എയും മുന്‍ മന്ത്രിയുമാണ്. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും സാംസ്‌ക്കാരിക നായകര്‍ക്കും ആരാധ്യ പുരുഷനായ ആശാനാാണ് ഇത്തരത്തില്‍ പോസ്റ്റിട്ടിരിക്കുന്നതെന്നും ബല്‍റാം കുറിച്ചു.
'എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ നാള പാക്കലാം' മണിയുടെ പോസ്റ്റ്.

ഖത്തര്‍ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീന ഇന്ന് ഫ്രാന്‍സിനെ നേരിടും.
Content Highlights: Congress leader VT Balram criticizes minister MM ManI-post-world cup football
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..