പാർട്ടിക്കായി 16-ാം വയസില്‍ തറവാടുവിട്ടു; സ്വന്തം വീടുവിറ്റ് DCC ഓഫീസിന്‍റെ പണിപൂർത്തിയാക്കി


സതീശൻ പാച്ചേനി

ളിപ്പറമ്പിലെ കമ്യൂണിസ്റ്റ് ഗ്രാമത്തില്‍ അടിയുറച്ച കമ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച സതീശന്‍ പാച്ചേനി വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് കോണ്‍ഗ്രസില്‍ എത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കായി ഒട്ടേറെ കര്‍ഷ പോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കിയ പാച്ചേനി ഉറുവാടന്റെ കൊച്ചുമകനായിരുന്നു സതീശന്‍ പാച്ചേനി. കര്‍ഷക തൊഴിലാളികളായ മാതാപിതാക്കള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും. ഇത്തരത്തില്‍ ഇടതുപക്ഷത്തിനൊപ്പം അടിയുറച്ചുനിന്ന കുടുംബത്തിന്റെ രാഷ്ട്രീയ വഴിയില്‍ നിന്ന് ഗതിമാറി സഞ്ചരിച്ച പാച്ചേനി എ.കെ ആന്റണിയുടെ രാഷ്ട്രീയത്തെ പിന്തുടര്‍ന്ന് കെഎസ്.യുവിലൂടെ വളര്‍ന്നാണ് കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ മുഖമായിമാറിയത്.

കമ്യൂണിസ്റ്റ് കുടുംബത്തില്‍നിന്നുള്ള പാച്ചേനി കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യുവിനൊപ്പം ചേര്‍ന്നപ്പോള്‍ സ്വന്തം കുടുംബത്തില്‍ നിന്നുപോലും കടുത്ത എതിര്‍പ്പ് നേരിട്ടു. കോണ്‍ഗ്രസ് പാതയിലേക്ക് നീങ്ങിയതോടെ പതിനാറാം വയസ്സില്‍ തറവാട്ടില്‍ നിന്നുപോലും പടിയിറങ്ങേണ്ടിവന്നു. റേഷന്‍ കാര്‍ഡില്‍ നിന്ന് പേരും വെട്ടി. എന്നാല്‍, അതിലൊന്നും തളരാതെ കേരളത്തിലുടനീളം കെ.എസ്.യു വിദ്യാര്‍ഥി രാഷ്ട്രീയ പോരാട്ടങ്ങളില്‍ പാച്ചേനി സജീവമായി.

അടിയന്തരാവസ്ഥ കാലത്ത് ഗുവാഹത്തിയില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ എകെ ആന്റണി നടത്തിയ പ്രസംഗമാണ് ചെറുപ്രായത്തിലെ സതീശനെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിച്ചത്. ഇതോടെ പരിയാരം ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ആദ്യമായി രൂപീകരിക്കപ്പെട്ട കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ഘട്ടംഘട്ടമായി ഉയര്‍ന്നുവന്ന പാച്ചേനി കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റ് വരെയായി. കണ്ണൂരില്‍നിന്ന് കെഎസ്.യുവിന്റെ സംസ്ഥാന പ്രസിന്റായ ഒരേയൊരു നേതാവും അദ്ദേഹമായിരുന്നു. ഇതിനുപിന്നാലെ യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാതെ തന്നെ കെപിസിസി സെക്രട്ടറിയായി കോണ്‍ഗ്രസ് സംഘടനാ തലപ്പത്തേക്കെത്തി. പിന്നാലെ കണ്ണൂര്‍ ഡിസിസി പ്രസിന്റായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന് കണ്ണൂരില്‍ ആഴത്തില്‍ വേരുറപ്പിക്കാന്‍ സാധിച്ചതും ഇക്കാലയളവിലായിരുന്നു.

കണ്ണൂരില്‍ ഡിസിസി ഓഫീസെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സ്വന്തം വീടുവരെ വിറ്റ നേതാവായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഡിസിസി പ്രസിഡന്‍റ് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് ജില്ലാ ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനും സതീശന് സാധിച്ചു. ഡിസിസി ഓഫീസിന്റെ പണി പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക തടസം വന്നപ്പോള്‍ സ്വന്തം വീട് ഉള്‍പ്പെടെ വിറ്റ് പണി പൂര്‍ത്തിയാക്കാന്‍ അദ്ദേഹം സന്നദ്ധനായത്. 2013-ല്‍ 40 ലക്ഷം രൂപ ചെലവില്‍ പണിത വീട് 2018-ലാണ് 38 ലക്ഷം രൂപയ്ക്ക് അദ്ദേഹം വിറ്റത്‌. അച്ഛനും അമ്മയ്ക്കും മക്കളെ വിവാഹം കഴിപ്പിച്ചയക്കുമ്പോഴുള്ള സംതൃപ്തിയാണ് തനിക്കിപ്പോഴുള്ളതെന്നാണ് ഓഫിസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പടിയറങ്ങവേ സതീശന്‍ പറഞ്ഞത്. ഇത്തരത്തില്‍ എല്ലാ അര്‍ഥത്തിലും വ്യത്യസ്തനായ നേതാവായിരുന്നു അദ്ദേഹം.

സ്ഥാനമാനങ്ങള്‍ക്ക് അപ്പുറത്തേക്ക് ആദര്‍ശത്തില്‍ അടിയുറച്ചുനിന്ന സതീശന്‍ കമ്യൂണിസ്റ്റ് കേന്ദ്രങ്ങളില്‍ സധൈര്യം മത്സരിച്ച കോണ്‍ഗ്രസിലെ പോരാളിയായിരുന്നു. 1996-ല്‍ തളിപ്പറമ്പില്‍ എം.വി ഗോവിന്ദനെതിരേ അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ചാണ് സതീശന്റെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള തുടക്കം. പിന്നീട് 2001-ലും 2006-ലും രണ്ടു തവണ മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദനെതിരേ മത്സരിച്ചു. 2016-ലും 2021-ലും കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രനെതിരേയും മത്സരിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എംബി രാജേഷിനെതിരേയും മത്സരിച്ചു. നിര്‍ഭാഗ്യവശാല്‍ ഒരു തിരഞ്ഞെടുപ്പിലും ജയിക്കാന്‍ പാച്ചേനിക്ക് സാധിച്ചിരുന്നില്ല. ജനപ്രതിനിധിയാകാന്‍ സാധിച്ചില്ലെങ്കിലും കോണ്‍ഗ്രസില്‍ വലിയ സ്വീകാര്യതയുള്ള നേതാവായി മാറാന്‍ സതീശന് സാധിച്ചത് അദ്ദേഹത്തിന്റെ ആദര്‍ശധീരതയും താഴേത്തട്ടിലിറങ്ങിയുള്ള പ്രവര്‍ത്തനവുമാണ്.

Content Highlights: congress leader satheeshan pacheni life cycle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented